മുട്ടാർപുഴയിൽ 13 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി ഒരാഴ്ചയായിട്ടും പിതാവിനെ കണ്ടെത്താൻ കഴിയാതെ പോലീസ്

കൊച്ചി: കൊച്ചിയിലെ മുട്ടാര്‍പുഴയില്‍ 13 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി ഒരാഴ്ച യായിട്ടും പിതാവിനെ കണ്ടെത്താന്‍ കഴിയാതെ നട്ടം തിരിയുകയാണ് പൊലീസ്. സനു മോഹനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയോതാണോ അതോ സനുമോഹന്റെ തന്നെ ആസൂത്രിതമായ തിരക്കഥയാണോ തിരോധനത്തിന് പിന്നില്‍ എന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് മുട്ടാര്‍ പുഴയില്‍ 13 വയസുകാരി വൈഗയുടെ മൃതദേഹം കണ്ടെത്തിയത്. വൈഗയോടൊപ്പം ഞായറാഴ്ച്ച മുതല്‍ അച്ഛന്‍ സനുമോഹനെയും കാണാനില്ലായിരുന്നു. മകളുമൊന്നിച്ച് പുഴയില്‍ ചാടിയതാണോ എന്ന് സ്ഥിരീകരിക്കാന്‍ പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വൈഗ മരിച്ചിട്ട് ആറാം ദിവസം കഴിഞ്ഞിട്ടും സനുമോഹന്‍ എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.സനുമോഹന്‍റെ വാഹനം കഴിഞ്ഞ ദിവസം വാളയാര്‍ അതിര്‍ത്തി കടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഡ്രെവര്‍ സിറ്റില്‍ ഇരിക്കുന്ന ആള്‍ ടോള്‍ കൊടുക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ഇത് സനു മോഹന്‍ ആണോ അതോ മറ്റാരെങ്കിലുമാണോ എന്ന് കണ്ടെത്തേണ്ടതുണ്ട്. സനുമോഹനാണെങ്കില്‍ മകള്‍ വൈഗ എങ്ങനെ മരണപ്പെട്ടു, അതിന്‍റെ കാരണമെന്ത് തുടങ്ങിയ ഉത്തരങ്ങള്‍ കിട്ടണം. സനുവിന്റെ മൊബൈല്‍ഫോണ്‍ കാണാതായത്തിലും ദൂരുഹതയേറുന്നു.
വൈഗ മരിക്കുന്നതിന് നാല് ദിവസം മുന്‍പ് തന്നെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തകരാറിലായതിനെ തുടര്‍ന്ന് നന്നാക്കാന്‍ കൊടുത്തെന്ന് പറഞ്ഞ് ഭാര്യയുടെ ഫോണായിരുന്നു സനു മോഹന്‍ ഉപയോഗിച്ചിരുന്നത്. ഈ ഫോണും സ്വിച്ച് ഓഫ് ആണ്.
തകരാറിലായ ഫോണ്‍ എവിടെയാണ് നന്നാക്കാന്‍ കൊടുത്തതെന്ന വിവരവും ലഭിച്ചിട്ടില്ല. പുന്നെയില്‍ സനുമോഹനെതിരെ നിരവധി തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആ കേസുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണംശക്തിപ്പെട്ടുത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായി സനുമോഹന്‍റെ ഭാര്യ രമ്യയെ പൊലീസ് അടുത്ത ദിവസം വീണ്ടും ചോദ്യം ചെയ്യു. സനുമോഹന്‍റെ തിരോധാനം ആസൂത്രിതമായിരുന്നോ എന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോള്‍.
Post your Comment

