ആന്ധ്രപ്രദേശില്‍ ബസുകളും ട്രക്കും കൂട്ടിയിടിച്ച് അഞ്ചുമരണം. 30 ഓളം പേര്‍ക്ക് പരിക്ക്

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ബസുകളും ട്രക്കും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. 30ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (എ.പി.എസ്.ആര്‍.ടി.സി) ബസ് മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സുങ്കാരി പേട്ടക്ക് സമീപം ബസുകള്‍ പരസ്പരം കൂട്ടിയിടിച്ചതിന് പിന്നാലെ ഒരു ബസിന്‍െറ പിറകില്‍ ട്രക്കും വന്നിടിച്ചു. രണ്ടു ബസുകളിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. റോഡുകള്‍ക്ക് ഇരുവശവും മാലിന്യകൂമ്ബാരം കത്തിച്ചതിന്‍റെ പുക നിറഞ്ഞ് കാഴ്ച മറച്ചതാണ് അപകട കാരണം.

