KSDLIVENEWS

Real news for everyone

ആൾക്കൂട്ട മർദനത്തിനിടയിൽ വ്യാപാരി മരിച്ച സംഭവം ; നാല് പേർ അറസ്റ്റിൽ

SHARE THIS ON

കാസർകോട് : വീട്ടമ്മയോട് അപര്യാദയായി പെരുമാറിയ ശേഷം ആശുപത്രിയിൽ നിന്ന് ഇറങ്ങിയോടിയ ആൾ മരിച്ച കേസിൽ നാലു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു . ബീരന്ത് വയലിലെ മനോഹരൻ ( 48 ) , കാസർകോട്ടെ മുഹമ്മദ് ഹനീഫ ( 18 ) , നീർച്ചാലിലെ കിഷോർ കുമാർ ( 47 ) , കുമ്പളയിലെ സത്യൻ ( 53 ) എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത് . ഇവർ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയതിനാൽ അറസ്റ്റു രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചതായി പൊലീസ് പറഞ്ഞു . ഇക്കഴിഞ്ഞ ജനുവരി 23 നായിരുന്നു കേസിനാസ്പദമായ സംഭവം . ചെമ്മനാട് സ്വദേശിയും ദേളിയിൽ താമസക്കാരനുമായ വ്യാപാരി സി എച്ച് മുഹമ്മദ് റഫീഖ് ( 48 ) ആണ് മരിച്ചത് . കാസർകോട് അശ്വിനി നഗറിലെ ഒരു സ്വകാര്യ ആശുപത്രിക്ക് മുന്നിലാണ് സംഭവം . മകന്റെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു വീട്ടമ്മ . ഇതിനിടയിൽ റഫീഖ് വീട്ടമ്മയെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു . വീട്ടമ്മ പ്രതികരിച്ചപ്പോൾ ആശുപത്രിയിൽ നിന്നും ഇറങ്ങി ഓടിയ റഫീഖിന്റെ പിന്നാലെ ഓടുകയും പിടികൂടി മർദ്ദിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി . സംഭവ സ്ഥലത്തേക്ക് കൊണ്ടു വരുന്നതിനിടയിൽ റഫീഖ് കുഴഞ്ഞു വീഴുകയും ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിക്കുകയും ചെയ്തുവെന്നാണ് കേസ് . സംഭവത്തിൽ മന : പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരുന്നത് . മുഹമ്മദ് റഫീഖിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!