കോവിഡ് കൂടുന്നു ; കർണാടക യിൽ റാലികളും പ്രതിഷേധങ്ങളും നിരോധിച്ചു

ബംഗളൂരു: കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് തടയാന്‍ കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മൂവായിരത്തിന് മുകളില്‍ കോവിഡ് കേസുകള്‍ വന്ന സാഹചര്യത്തിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്.
ഇനി വരുന്ന 15 ദിവസത്തേക്ക് റാലികള്‍ക്കോ പ്രതിഷേധങ്ങള്‍ക്കോ സംസ്ഥാനത്ത് അനുമതിയില്ല. പാര്‍പ്പിട സമുച്ചയങ്ങളില്‍ കൂട്ടായ്മകള്‍ അനുവദിക്കില്ല തുടങ്ങിയ നിയന്ത്രണങ്ങളാണ് കൊണ്ടുവന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.കര്‍ണാടകയില്‍ ഇതുവരെ ആകെ 987,012 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 12,504 മരണങ്ങളും ഇതുവരെ ആകെ റിപ്പോര്‍ട്ട് ചെയ്തു

