KSDLIVENEWS

Real news for everyone

കന്യാസ്ത്രീ ആക്രമണം പിയുഷ് ഗോയലിന്റെ പ്രതികരണം വേദനാജനകമെന്ന് കെസിബിസി

SHARE THIS ON

കൊച്ചി: കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ പ്രതികരണം വേദനാജനകമെന്ന് കെ.സി.ബി.സി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരില്‍ നിന്ന് ഇത്തരം പ്രസ്താവനകള്‍ പാടില്ല. ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ എന്താണുണ്ടായതെന്ന് മാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞതാണ്. പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കെ.സി.ബി.സി വക്താവ് പറഞ്ഞു.

ട്രെയിന്‍ യാത്രയ്ക്കിടെ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവം നിഷേധിച്ച്‌ പിയൂഷ് ഗോയല്‍ രംഗത്തെത്തിയിരുന്നു. കന്യസ്ത്രീകളുടെ രേഖകള്‍ പരിശോധിക്കുക മാത്രമാണുണ്ടായതെന്നും ആക്രമണമുണ്ടായെന്ന വാദം നുണ പ്രചാരണമാണെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!