KSDLIVENEWS

Real news for everyone

“കൈതാങ്ങ്” പള്ളിക്കര സി. എച് സെന്റർ ദുബായ് ചാപ്‌റ്റർ റമളാൻ റിലീഫ് ഉത്ഘാടനം ചെയ്തു

SHARE THIS ON

ദുബായ്: പുണ്യ റമളാനിൽ പള്ളിക്കര സി. എച് സെന്റർ ദുബായ് ചാപ്റ്ററിനു കീഴിലായി എല്ലാ വർഷവും നടത്തി വരുന്ന റമളാൻ റിലീഫിൻറെ ഈ വർഷത്തെ പ്രവർത്തനത്തിൻറെ ഉത്ഘാടനം ദുബായ് കെഎംസിസി ആസ്ഥാനത്തു വെച് യഹ്‌യ തളങ്കര സി. എച് സെന്റർ ദുബായ് ചാപ്റ്റർ ചെയർമാൻ ഹംസ തൊട്ടിക്ക് കൈമാറി ഉത്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്തും, പഞ്ചായത്തിൻറെ ചുറ്റു പ്രേദേശങ്ങളിൽ നിന്നുമുള്ള നിർദ്ധനരായ കുടുംബങ്ങളേയും,മാരക രോഗങ്ങളാൽ വിഷമം നേരിടുന്ന ആളുകളെയും കണ്ടത്തി അവർക്കുള്ള റമളാൻ റിലീഫ് വിതരണം നടത്തും. ചടങ്ങിൽ ദുബായ് കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ, സെക്രെട്ടറി അഡ്വ: ഇബ്രാഹിം ഖലീൽ, സലാം കന്യപാടി, ഹനീഫ് TR, അഫ്സൽ മെട്ടമ്മൽ, ഷബീർ കീഴുർ, സി. എ. ബഷീർ പള്ളിക്കര, ഷബീർ കൈതക്കാട്, അഷ്‌റഫ് ബായാർ, മനാഫ് ഖാൻ മഠത്തിൽ, ഹസീബ് ഖാൻ എന്നിവർ പങ്കടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!