KSDLIVENEWS

Real news for everyone

80:20 അനുപാതം കൊണ്ടുവന്നത് പാലൊളി, സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

SHARE THIS ON

കോഴിക്കോട്: 80: 20 എന്ന അനുബാധം യുഡിഎഫ് അല്ല കൊണ്ടുവന്നതെന്നും പാലൊളി മന്ത്രിയായിരിക്കുന്ന സമയത്താണ് കൊണ്ടുവന്നതെന്നും രേഖകൾ പരിശോധിച്ചാൽ മനസിലാക്കാൻ സാധിക്കുമെന്നും മുസ്ലീം ലീഗ് നേതാവ് ഇ.ടി മൂഹമ്മദ് ബഷീർ. ഇക്കാര്യം സർക്കാർ ഉത്തരവ് പരിശോധിച്ചാൽ മതിയാകും. അത് തെളിയിക്കാൻ തയ്യാറാണെന്നും ഇ.ടി പറഞ്ഞു. 80: 20 അനുപാതം യുഡിഎഫ് ആണ് കൊണ്ടുവന്നതെന്ന് നേരത്തെ പാലൊളി മുഹമ്മദ് കുട്ടി അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഇ.ടി

ന്യൂനപക്ഷ സ്കോളർഷിപ്പ് വിധിയിൽ സർക്കാർ അപ്പീലിന് പോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കക്ഷിയല്ലാത്തതുകൊണ്ട് ലീഗിന് അപ്പീലിന് പോകാൻ കഴിയുമോയെന്നറിയില്ല. ഇക്കാര്യം പരിശോധിച്ചുവരികയാണ്. എന്നാൽ സർക്കാരിന് അപ്പീലിന് പോകാമെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. ന്യൂനപക്ഷ സ്കോളർഷിപ്പ് വിധിയുമായി ബന്ധപ്പെട്ട് മാത്യൂഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.null

കോടതി വിധിയോട് യോജിക്കാനാകില്ല. ക്രിസ്ത്യൻ ജനവിഭാഗം ജനസംഖ്യയിൽ ന്യൂനപക്ഷമാണെങ്കിലും വിദ്യാഭ്യാസപരമായി ന്യൂനപക്ഷമല്ല. മുസ്ലീംങ്ങൾ സാമൂഹ്യപരമായും പിന്നോക്കാവസ്ഥയിലാണ്. ക്രൈസ്തവരെ പദ്ധതിയിൽ ചേർത്തത് പിന്നീടാണെന്നും 20 ശതമാനം നൽകിയത് ലീഗിന്റെ അനുമതിയോടെയല്ലെന്നും ഇ.ടി വ്യക്തമാക്കി. സച്ചാർകമ്മിറ്റി നൂറ് ശതമാനം മുസ്ലീങ്ങൾക്ക് വേണ്ടിമാത്രമുള്ള പദ്ധതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സച്ചാർ കമ്മിറ്റിയെന്നത് മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനുള്ള കമ്മിറ്റിയാണ്. ഈ പദ്ധതി മൊത്തത്തിൽ ന്യൂനപക്ഷങ്ങൾക്കല്ല മുസ്ലീങ്ങൾക്കാണ്. അതിൽ 20 എങ്ങനെ കയറി എന്നത് മറുപടി പറയേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!