പ്രകോപന മുദ്രാവാക്യം: പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹ്യ തങ്ങള്‍ കസ്റ്റഡിയില്‍

ആലപ്പുഴ: പ്രകോപന മുദ്രാവാക്യം വിളിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹ്യ തങ്ങള്‍ കസ്റ്റഡിയില്‍
തൃശൂരില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പി.എഫ്.ഐ ജനമഹാസമ്മേളനത്തിന്റെ സെക്രട്ടറി ആയിരുന്നു യഹ്യ തങ്ങള്‍. രാവിലെ എട്ട് മണിയോടെ യഹ്യ തങ്ങളെ കുന്നംകുളം സ്റ്റേഷനില്‍ നിന്നും ആലപ്പുഴയിലേക്ക് കൊണ്ടുപോയി.
സംഭവത്തില്‍ കുട്ടിയുടെ പിതാവ് അഷ്കര്‍ ഉള്‍പ്പെടെയുള്ള നാലുപേരുടെ അറസ്റ്റ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. കുട്ടിയെ സമ്മേളനത്തിനെത്തിച്ച പി.എഫ്.ഐ പള്ളുരുത്തി ഡിവിഷന് ഭാരവാഹികളായ ഷമീര്‍, സുധീര്‍ , മരട് ഡിവിഷന് സെക്രട്ടറി നഹാസ് എന്നിവരും അറസ്റ്റിലായി. ഇവരെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കും.

