KSDLIVENEWS

Real news for everyone

ജനപ്രതിനിധികൾക്ക് അൽ ഫലാഹ് ഫൗണ്ടേഷന്റെ സ്നേഹവിരുന്ന്-
വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

SHARE THIS ON

ബന്തിയോട്: ജനനായകർക്കൊപ്പം ഒരു സ്നേഹ സായാഹ്നം  പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും എം.എൽ.എമാർക്കുമായി അൽ ഫലാഹ് ഫൗണ്ടേഷൻ സംഘടിപ്പിച്ച സ്നേഹവിരുന്നും സ്വീകരണ സംഗമവും ജനസാഗരമായി മാറി.

ജനനായകർക്കൊപ്പം ഒരു സ്നേഹ സായാഹ്നം’ എന്ന പേരിൽ  വ്യവസായ പ്രമുഖൻ യൂസഫിന്റെ അൽഫലയുടെ ഉടമസ്ഥതയിലുള്ള ഡബിൾ ഗേറ്റിന് സമീപത്തെ ‘ഫലാഹ് വില്ലയിൽ വെച്ചായിരുന്നു പരിപാടി നടന്നത്. ജന പ്രതിനിധികൾക്കായി പ്രാദേശിക തലത്തിൽ സംഘടിപ്പിക്കപ്പെട്ട ചരിത്രത്തിലെ തന്നെ ഏറ്റവും സവിശേഷമായ ഒരു സ്വീകരണ സംഗമമായി ഇത് വിലയിരുത്തപ്പെട്ടു.

പ്രശസ്ത സിനിമാ താരം ഇബ്രാഹിം കുട്ടി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി എം എൽ എ. എ കെ എം അഷ്‌റഫ്‌ എം എൽ എ കർണാടക മിനിമം വേതന ബോർഡ് ചെയർമാൻ ടി എം ഷാഹിദ് തെക്കിൽ ,. ധർമ്മടം യു ഡി എഫ് സ്ഥാനാർഥി  വി. പി അബ്ദുൽ റഷീദ് പ്രമുഖ നീന്തൽതാരം എം ടി പി സൈഫുദ്ദിൻ സബ് ഇൻസ്പ്ക്റ്റർ ധർമടം എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ ഒത്തുചേർന്നു. മുസ്ലിം ലീഗ് നേതാവും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഷ്‌റഫ് കർളയുടെ വാക്കുകൾക്ക് അതീതമായ സംഘാടക മികവാണ് പരിപാടിയുടെ വൻ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്.

സമൂഹത്തിന്റെ മുഴുവൻ സാമൂഹിക-സാംസ്കാരിക മേഖലകളെയും സ്പർശിച്ചു കൊണ്ട് വൈവിധ്യമാർന്ന ചടങ്ങുകളാണ് സ്നേഹസംഗമത്തിൽ ഒരുക്കിയിരുന്നത്. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ഠിച്ച പ്രമുഖരെ ചടങ്ങിൽ അനുമോദി ക്കുകയും , പുതിയ പുസ്തകങ്ങളുടെ പ്രകാശനം നിർവ്വഹിക്കുകയും ചെയ്തു.
ഈ സംഗമം ഒരേ സമയം ജനപ്രതിനിധികൾക്കുള്ള ആദരവും നാടിന്റെ സാംസ്കാരിക കൂട്ടായ്മയുമായി മാറി. അബ്ദുള്ള സുബ്ബയ കട്ട കെ എം അബ്ബാസ് ആരിക്കാടി അമീദ് അൽഫലാഹ്. എ കെ ആരിഫ്, കെ വി യുസഫ് ,ലത്തീഫ്ആദൂർ k ,ഫവാസ് കുമ്പള ,മുഹമ്മദ്‌ റോഡ്കര. റസാക്ക് തുടങ്ങിയെർ നേതൃത്തം നൽകി

തുടർന്ന് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായ താജുദ്ദീൻ വടകര, ആദിൽ അത്തു മക്കളും നിഷാദ് കാസർകോട് എന്നിവർ ആലപിച്ച ഇമ്പമാർന്ന ഗാനങ്ങളുടെ ഈരടികൾ സായാഹ്നത്തെ സംഗീത സാന്ദ്രമാക്കി.

വിഭവ സമൃദ്ധമായ ഭക്ഷണവും സൗഹൃദ സംഭാഷണങ്ങളും കോർത്തിണക്കി ഒരുക്കിയ സ്നേഹ വിരുന്നിൽ നൂറുകണക്കിന് ആളുകളാണ് സംബന്ധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!