യുവതിയെ അപമാനിച്ച കേസ്: യൂട്യൂബര്‍ സൂരജ് പാലാക്കാരന് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി

കൊച്ചി: ക്രൈം നന്ദകുമാറിനെതിരേ പരാതി നല്കിയ യുവതിയെ അപമാനിച്ച കേസില്‍ യുട്യൂബര്‍ സൂരജ് പാലക്കാരന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ കീഴടങ്ങി. യുവതിയെ അധിക്ഷേപിക്കുകയും ജാതീയമായ പരാമര്‍ശം നടത്തുകയും ചെയ്തുവെന്ന പരാതിയില്‍ പോലീസ് നേരത്തെ കേസ് എടുത്തിരുന്നു.
ക്രൈം വാരികയുടെ എഡിറ്റര്‍ ടി.പി. നനന്ദകുമാറിനെതിരേ പരാതി നല്കിയ യുവതിക്കെതിരേ മോശം പരാമര്‍ശം നടത്തിയ സംഭവത്തിലാണ് സൂരജിനെതിരേ പോലീസ് നേരത്തെ കേസ് എടുത്തിരുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം ഉള്‍പ്പെടെയാണ് കേസ് എടുത്തിരുന്നത്. തുടര്‍ന്ന് സൂരജ് ഒളിവില്‍പോയി. ഇയാളുടെ വീട്ടില്‍ ഉള്‍പ്പെടെ എത്തി പോലീസ് തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.

