പുതിയ അധ്യയന വർഷത്തിലേക്കുള്ള വിദ്യാർഥികളെ വരവേൽക്കാൻ മദീന നഗരം

ജിദ്ദ: പുതിയ അധ്യയന വർഷത്തിലേക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി മദീന നഗരം. 2,631 സ്കൂളുകളിലായി ഏകദേശം 5 ലക്ഷം വിദ്യാർഥികളെയാണ് വിദ്യഭ്യാസ വകുപ്പ് വരവേൽക്കാൻ തയാറായിരിക്കുന്നത്. 38,000ത്തിലധികം അധ്യാപകരും വിദ്യാർഥികളെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. സ്കൂളുകളിലെ മികച്ച പഠനാന്തരീക്ഷം, ആവശ്യമായ സൗകര്യങ്ങൾ, പ്രവർത്തന പദ്ധതികൾ, സ്കൂളുകളുടെ സന്നദ്ധത തുടങ്ങിയ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക് നേരത്തെ തന്നെ പാഠപുസ്തകങ്ങൾ അധികൃതർ വിതരണം ചെയ്തിട്ടുണ്ട്.
കൂടുതൽ കണ്ടെത്തുക
തത്സമയ വാർത്തകൾ കാണുക
സാംസ്കാരിക പരിപാടികൾ കണ്ടെത്തുക
സിനിമകൾ കാണുക
വിദ്യാഭ്യാസ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 5 സ്പോർട്സ് ഹാളുകൾ, 21സ്പെഷ്യൽ എജുകേഷൻ പ്രോഗ്രാമുകൾ, 2 സെൻട്രൽ സ്കൂളുകൾ, 64 ക്ലാസ് മുറികളുള്ള 3 വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ പ്രതിഭാധനരായ വിദ്യാർഥികൾക്കായി 4 സ്കൂളുകളും അഡ്മിഷൻ കമ്മിറ്റികൾക്കായി 4 കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
പുതുതായി സ്കൂളിലെത്തുന്ന വിദ്യാർഥികളിൽ ഒന്നാം ക്ലാസിലേക്ക് 24,600 പേരും കിന്റർഗാർട്ടൻ മൂന്നാം തലത്തിലേക്ക് 19,700 കുട്ടികളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മദീന നഗരത്തിലെയും വിവിധ ഗവർണറേറ്റുകളിലെയും സ്കൂളുകളുടെ സജ്ജീകരണം വിദ്യാഭ്യാസ വകുപ്പ് തുടർച്ചയായി വിലയിരുത്തി വരികയാണ്. വിദ്യാർഥികൾക്ക് സുരക്ഷിതവും മികച്ച പഠനാന്തരീക്ഷവും ഉറപ്പാക്കുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്

