KSDLIVENEWS

Real news for everyone

ഒരിക്കൽ രോഗം ഭേദമായ ആൾക്ക് വീണ്ടും എത്ര പ്രാവശ്യം കൊവിഡ് വരും ? ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിൽ നടന്ന പഠനത്തിന്റെ ഫലം പുറത്ത്

SHARE THIS ON

ന്യൂഡല്‍ഹി: ഒരിക്കല്‍ കൊവിഡ് ഭേദമായ വ്യക്തിയ്ക്ക് വീണ്ടും ‘കൊറോണ’ വരുമോ? തെലുങ്കാന, തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഇതോടെ ഇത്തരത്തിലുള്ള കേസുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരോഗ്യ മന്ത്രാലയം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

കൊവിഡ് ഭേദമായവരില്‍ വീണ്ടും രോഗബാധയുണ്ടാവുന്നത് ആശങ്കാജനകമല്ലെന്നും, ഇത് വളരെ അപൂര്‍വമായ ഒരു സംഭവമാണെന്നും ആഴ്ചകള്‍ക്ക് മുമ്ബ് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐ.സി.എം.ആര്‍) വ്യക്തമാക്കിയിരുന്നു. ചില സംസ്ഥാനങ്ങളില്‍ രോഗമുക്തി നേടിയവരില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു ഐ.സി.എം.ആര്‍ പ്രതികരണവുമായി രംഗത്തെത്തിയത്. രോഗം ഭേദമായവര്‍ക്ക് വീണ്ടും കൊവിഡ് വരുന്നത് ഗുരുതരമായ കാര്യമല്ലെന്നും, രണ്ടാമതും രോഗം പകരുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ഇത്തരം കേസുകളുടെ എണ്ണം ഇപ്പോള്‍ വളരെ കുറവാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!