KSDLIVENEWS

Real news for everyone

ജില്ലാതല പൂന്തോട്ട മത്സരം

SHARE THIS ON

നസീറ കുമ്പളയുടെ ജില്ലയിലെ മികച്ച പൂന്തോട്ടം

കാസർഗോഡ് : ചേംബർ ഓഫ് കൊമേഴ്സ് നടത്തിയ രണ്ടാമത് കാസർഗോഡ് ജില്ലാ തല പൂത്തോട്ട മത്സരത്തിൽ ഒന്നാം സ്ഥാനം കുമ്പള സ്വദേശിനി നസീറക്കു ലഭിച്ചു ആകെയുള്ള 10 സെൻറ് സ്ഥലത്ത് ഒരു തരി ഭൂമി പോലും ബാക്കി വെക്കാതെയാണ് നസീറ അലങ്കരിച്ചിട്ടുള്ളത് വർഷങ്ങളായുള്ള പ്രയത്നവും ചെടികൾ ഒരുക്കി വെക്കുന്ന പ്രത്യേകതരം കഴിവുകൾ കരകൗശലം പോലെയുള്ള വസ്തുക്കളിൽ ചെടി അലങ്കരിച്ചും പാഴ്വസ്തുക്കൾ കൊണ്ട് നിർമ്മിച്ച പല വസ്തുക്കളിലും ചെടികൾ നട്ടുമാണ് പൂന്തോട്ടത്തിന്റെ ഭംഗി വർധിപ്പിച്ചത് വീട്ടിൽ ഒരുക്കിയിട്ടുള്ള ചെടിച്ചട്ടികൾ മുഴുവനും സ്വന്തമായി ഉണ്ടാക്കിയതാണ് രണ്ടാം സ്ഥാനം കാസർഗോഡ് പുലിക്കുന്ന് ടൈഗർ ഹിൽ ഗാർഡനിലെ സറീനയിക്കും മൂന്നാം സ്ഥാനം രണ്ടു പേർ പങ്കിട്ടു ഉഷ ടീച്ചർ പെരിയക്കും സുലൈനാ ഉദുമയ്ക്കുമാണ് ലഭിച്ചത് വിജയികൾക്കുള്ള സമ്മാന വിതരണം കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് ജില്ലാസെക്രട്ടറി ഫത്താഹ് ബങ്കര നിർവഹിച്ചു മത്സരത്തിൽ കാസർഗോഡ് ജില്ലയിലെ അറുപതോളം പൂന്തോട്ടങ്ങൾ പങ്കെടുത്തു വീഡിയോ വഴി അയച്ചുതന്ന പൂന്തോട്ടങ്ങളിൽ നിന്നും ഏറ്റവും നല്ല 10 പൂന്തോട്ടത്തിനെ തെരഞ്ഞെടുത്തു അവരുടെ വീടുകളിൽ വിധികർത്താക്കൾ നേരിട്ട് പോയി വിലയിരുത്തിയാണ് വിജയികളെ പ്രഖ്യാപിച്ചത് കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി ഫത്താഹ് ബങ്കരയുടെ അധ്യക്ഷതയിൽ ചേർന്ന് പരിപാടി സുലൈഖ മാഹിൻ സുമയ്യ താഴത്ത് സ്കാനിയ ബദ്രിയ ശരീഫ് സാഹിബ് നസീമ കാഞ്ഞങ്ങാട് വോസീം പാലക്കുന്ന് മറിയം ഉദാ എന്നിവർ സംബന്ധിച്ചു കമറുദ്ദീൻ തളങ്കര സ്വാഗതവും തുളസീധരൻ നായർ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!