കടവുകളിലെ പൂഴി വാരൽ നിർത്തി വെച്ചത് പുനസ്ഥാപിക്കുക,എൻ.എൽ.യു.

കണ്ണൂർ : ഒരു നേരത്തെ ആഹാരത്തിന് വേണ്ടി കഷ്ടപ്പെടുന്ന തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിട്ട് കടവുകളിൽ നിന്നും പൂഴിവാരുന്നത് നിർത്തി വെച്ച ഉത്തരവ് പിൻവലിച്ച് തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പ് വരുത്താൻ അധികാരികൾ സാഹചര്യം ഒരുക്കണമെന്ന് കഴിഞ്ഞ ദിവസം കണ്ണൂർ സിറ്റിയിലെ ഐ. എൻ. എൽ. ഓഫീസിൽ നടന്ന കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ്, മേഖലാ നാഷണൽ ലേബർ യൂണിയൻ (എൻ. എൽ,യു ) സംഗമം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു, തൊഴിലാളിവിരുദ്ധ കോഡ് പിൻവലിക്കുക, രാജ്യത്തിന്റെ പൊതു സമ്പത്തായ പൊതുമുതലുകൾ കോർപ്പറേറ്റുകൾക്ക് വിറ്റു തുലക്കുന്നത് നിർത്തി വെക്കുക, പൊതു മുതലുകൾ സംരക്ഷിക്കുക, പെട്രോൾ – ഡീസൽ, പാചക വാതക സിലിണ്ടർ വില വർദ്ധനവ് നിയന്ത്രണാ വിധേ യമാക്കുക,കർഷക പ്രക്ഷോഭ സമരത്തിലുള്ള കർഷകരുടെ ആവശ്യം പരിഗണിച്ച് സമരം ഒത്ത് തീർപ്പിൽ അവസാനിക്കാൻ കർഷക സംഘടനാ നേതാക്കളുമായി ഇടപെടണമെന്നും,കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു.നാഷണൽ ലേബർ യൂണിയൻ ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുത്ത ശേഷം ആദ്യമായി വടക്കൻ കേരളത്തിലെത്തിയ തിരുവനന്തപുരം കോർപ്പറേഷൻ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കൂടിയായ, എസ്.എം. ബഷീർ സാഹിബിനെ കണ്ണൂർ ജില്ലാ പ്രസിഡണ്ട്, പാറക്കാട് മഹമൂദ് സാഹിബ് ഷാൾ അണിയിച്ച് സ്വീകരിച്ചു. സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കാസർഗോഡ് ജില്ലാ എൻ എൽ യു കൺവെൻഷൻ കഴിഞ്ഞതിനാൽ,വടക്കൻ മേഖലയിൽ ഉൾപ്പെട്ട ബാക്കിയുള്ള കോഴിക്കോട് ജില്ല നവംബർ 10നും,കണ്ണൂർ ജില്ല നവംബർ,12 നും,വയനാട് ജില്ല നവംബർ, 25 നും വിപുലമായ ജില്ലാ കൺവെൻഷനുകൾ നടത്താൻ തീരുമാനിച്ചു.എൻ.എൽ.യു .(നാഷണൽ ലേബർ യൂണിയൻ ) സംസ്ഥാന പ്രസിഡന്റ് എ.പി. മുസ്തഫ സാഹിബിന്റെ അധ്യക്ഷതയിൽ ചേർന്ന മേഖലാ സംഗമം, NLU,ദേശീയ ജനറൽ സെക്രട്ടറി എസ്.എം. ബഷീർ സാഹിബ് ഉത്ഘാടനം ചെയ്തു.ഐ. എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ സാഹിബ്, സംസ്ഥാന ട്രഷറർ,ബി. ഹംസ ഹാജി, ജില്ലാ പ്രസിഡന്റ് മഹമൂദ് പാറക്കാട്, ഹമീദ് ചെങ്ങളായി, മൂസ സിറ്റി, ഡി.മുനീർ,വഹാബ് കണ്ണാടിപ്പറമ്പ്, പി കെ അബ്ദുൾ റഹിമാൻ മാസ്റ്റർ (പള്ളിക്കര, കാസർഗോഡ് ) ഉമ്മർ കുട്ടി കണ്ണൂർ, ഹനീഫ് കടപ്പുറം (കാസർഗോഡ് )അഷ്‌റഫ് പഴഞ്ചിറ, മുത്തലിബ് കൂളിയങ്കാൽ (കാഞ്ഞങ്ങാട്, കാസർഗോഡ് )ബഷീർ പാണ്ടികശാല, ഹമീദ് മുക്കൂട്, എന്നിവർ സംസാരിച്ചു. NLU സംസ്ഥാന സെക്രട്ടറി, സി എം.എ.ജലീൽ സ്വാഗതവും, സംസ്ഥാന ട്രഷറർ, ഹുദൈഫ്. കെ. നന്ദിയും പറഞ്ഞു.

