ഇനി ഗ്രൂപ്പ് ഉണ്ടാക്കി കഷ്ടപ്പെടേണ്ട: ‘മെസ്സേജ് യുവര്‍സെല്‍ഫ്’ ഫീച്ചര്‍ ഇന്ത്യയിലവതരിപ്പിച്ച് വാട്‌സ്‌ആപ്പ്

നോട്ടുകള്‍ക്കും റിമൈന്‍ഡറുകള്‍ക്കുമായി സ്വന്തം വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാവും നമ്മളില്‍ പലര്‍ക്കും. മറ്റാരെയെങ്കിലും മെംബേഴ്‌സ് ആക്കി ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത ശേഷം അവരെ റിമൂവ് ചെയ്താണ് അത്തരം സ്വന്തം ഗ്രൂപ്പുകള്‍ നമ്മളുണ്ടാക്കിയെടുത്തത്.
എന്നാല്‍ ഇനി നമ്മുടെ സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കാന്‍ ആ കഷ്ടപ്പാട് വേണ്ട. എന്തെന്നാല്‍ ‘മെസ്സേജ് യുവര്‍സെല്‍ഫ്’ ഫീച്ചര്‍ ഇന്ത്യയിലവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്‌ആപ്പ്.
നോട്ടുകളും റിമൈന്‍ഡറുകളും ഷോപ്പിംഗ് ലിസ്റ്റുമെല്ലാം കുറിച്ചിടാവുന്ന ഒരു നോട്ട് പാഡ് പോലെയാവും വാട്ട്‌സ് ആപ്പിലെ ഇത്തരം ‘ഓണ്‍ ചാറ്റുകള്‍’. ആന്‍ഡ്രോയ്ഡ്,ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ വാട്‌സ്‌ആപ്പില്‍ ലഭ്യമാകും.
നേരത്തേ പരീക്ഷണാടിസ്ഥാനത്തില്‍ മെറ്റ ഏതാനും ചില ബീറ്റ ഉപയോക്താക്കളില്‍ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. വരും ദിവസങ്ങളില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാക്കുമെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. വാട്‌സ്‌ആപ്പ് ഇപ്പോഴാണ് അവതരിപ്പിക്കുന്നതെങ്കിലും ടെലഗ്രാമില്‍ ആദ്യമേ തന്നെ ഈ ഫീച്ചറുണ്ട്.
ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാം?
അപ്‌ഡേറ്റ് ചെയ്ത വാട്‌സ് ആപ്പില്‍ ന്യൂ ചാറ്റ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക, കോണ്‍ടാക്‌ട് കാര്‍ഡില്‍ മെസ്സേജ് യുവര്‍സെല്‍ഫ് എന്ന ചാറ്റ് മുകളില്‍ തന്നെ പ്രത്യക്ഷപ്പെടും. അതില്‍ ക്ലിക്ക് ചെയ്താല്‍ സ്വന്തം ചാറ്റ് തുടങ്ങാം.

