KSDLIVENEWS

Real news for everyone

പ്രതിഛായ മാറ്റി രാഹുൽ,കോൺഗ്രസ് പ്രതിപക്ഷത്തെ നയിക്കുമോ?ഭാരത് ജോഡോ യാത്രക്ക് ഇന്ന് സമാപനം

SHARE THIS ON

ദില്ലി :5 മാസം നീണ്ടു നിന്ന ഭാരത് ജോഡോ യാത്ര ഇന്ന് അവസാനിക്കും.ജമ്മു കശ്മീർ പി സി സി ഓഫീസിൽ രാവിലെ പത്ത് മണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പതാക ഉയർത്തും. പതിനൊന്ന് മണിക്ക് സമാപന സമ്മേളനം തുടങ്ങും.രണ്ട് മണി വരെ നീളുന്ന സമ്മേളനത്തിൽ 11 പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കും.പ്രധാന കക്ഷികൾ വിട്ടുനിൽക്കുന്നത് കോൺഗ്രസിന്‍റെ സഖ്യനീക്കങ്ങൾക്ക് ക്ഷീണമായി Powered By 136 ദിവസം പിന്നിട്ട് 4080 കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുലിന്‍റെ ഭാരത് ജോ‍ഡോ യാത്ര അവസാനിക്കുന്നത്. നിരവധി രാഷ്ട്രീയ മൂഹൂർത്തങ്ങള്‍ക്കൊപ്പം തന്നെ വിവാദവും നിറഞ്ഞതായിരുന്നു യാത്ര. 2022 സെപ്റ്റംബർ 7 ന് ആണ് രാഹുല്‍ഗാന്ധി ഭാരത് ജോഡ യാത്ര കന്യാകുമാരിയില്‍ തുടങ്ങുന്നത്. ആർഎസ്എസ് നിക്കറിന് തീ പിടിക്കുന്ന ചിത്രം പുറത്ത് വിട്ട് തുടക്കം വലിയ രാഷ്ട്രീയ യാത്രയെന്ന സൂചന അതോടെ കൈവന്നെങ്കിലും പിന്നീട് കോണ്‍ഗ്രസ് ലെവല്‍ താഴ്ത്തിപ്പിടിച്ചു. നാല് ദിവസത്തെ തമിഴ്നാട് പര്യടത്തിന് ശേഷം സെപ്റ്റംബർ പത്തിനാണ് കേരളത്തിലേക്ക് പ്രവേശിച്ചത്. എംപിയായ സംസ്ഥാനത്ത് വലിയ വരവേല്‍പ്പ് രാഹുലിന് ലഭിച്ചു. രാഹുല്‍ഗാന്ധിയുടെ സംസ്ഥാന സർക്കാരിനെതിരായ വിമർശനം. സിപിഎമ്മിന്‍റെ കണ്ടെയ്നർ യാത്രയെന്ന പരിഹാസം തുടങ്ങിയവ ചർച്ചയായി. സ്വാതന്ത്രസമരസേനാനികളുടെ ഒപ്പം കോണ്‍ഗ്രസ് പ്രവർത്തകർ സവർക്കറുടെ ചിത്രം വെച്ചതും 18 ദിവസത്തെ സംസ്ഥാനത്തെ യാത്രക്കിടെ ചർച്ചയായി സെപ്റ്റംബർ 30ന് യാത്ര കർണാടകയിലേക്ക് കയറി. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിദ്ധരാമയയ്യേയും ഡികെ ശിവകുമാറിനെയും ചേർത്ത് പിടിക്കാനുള്ള രാഹുലിന്‍റെ ശ്രമമായിരുന്നു കൗതുകകരം. സോണിയഗാന്ധി യാത്രയുടെ ഭാഗമായത് രാഹുലിനും പാര്‍ട്ടിക്കും ഊർജ്ജമായി. ബെല്ലാരിയില്‍ വച്ച് യാത്ര ആയിരം കിലോമീറ്റർ പിന്നിട്ടു. നവംബർ ഏഴിന് മഹാരാഷ്ട്രയില്‍ കടന്നു. സംസ്ഥാനത്തെ സഖ്യകക്ഷികളായ എൻസിപി, ശിവസേന പാര്‍ട്ടികള്‍ യാത്രയില്‍ ഭാഗമായത് കോണ്‍ഗ്രസിന് നേട്ടമായി. 14 ദിവസമാണ് സംസ്ഥാനത്ത് ഭാരത് ജോഡോ യാത്ര പദയാത്ര നടത്തിയത്. ബ്രിട്ടീഷുകാരെ സഹായിക്കുകയായിരുന്നു സവർക്കർ എന്ന രാഹുലിന്‍റെ വിമർശനം ഇവിടെ വച്ചാണ്. നവംബർ 23 ന് ഭാരത് ജോഡോ മധ്യപ്രദേശില്‍ എത്തി. പ്രിയങ്കഗാന്ധി രാഹുലിനൊപ്പം ചേർന്നത് ഇവിടെ വച്ചാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതീക്ഷ വെക്കുന്ന സംസ്ഥാനത്ത് കമല്‍നാഥിന് ഒപ്പം ശക്തിപ്രകടനത്തിനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. രാഹുലിന്‍റെ താടിയെ കുറിച്ചുള്ള ബിജെപി പരിഹാസം ഈ സമയത്താണ്. ഡിസംബർ 4 ന് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍. പരസ്പരം ഏറ്റുമുട്ടുന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും സച്ചിന്‍ പൈലറ്റിനെയും ഒരുമിച്ച് നിര്‍ത്തി പ്രശ്നങ്ങള്‍ ഇല്ലെന്ന് രാഹുല്‍ പ്രകടിപ്പിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെങ്കില്‍ യാത്ര നിര്‍ത്തിവെക്കണെന്ന് ആരോഗ്യമന്ത്രി വിമർശിച്ചതും ഇതിനിടെയാണ്. ഡിസംബർ 13 ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ യാത്രിലെത്തി. 16ന് ഭാരത് ജോഡോ നൂറ് ദിവസം തികച്ചു. 21 ഡിസംബറില്‍ ഹരിയാനയില്‍ കയറി 24 ന് ദില്ലിയിലെത്തി. ദില്ലിയിലെ ചെങ്കോട്ടയില്‍ കോണ്‍ഗ്രസ് വലിയ റാലി സംഘടിപ്പിച്ചു. സിനിമതാരം കമല്‍ ഹാസൻ യാത്രയിലെത്തി. ഇതിന് ശേഷം 9 ദിവസത്തെ ഇടവേള. ഉത്തർപ്രദേശില്‍ എന്തുകൊണ്ടു പോകുന്നില്ലെന്ന വിമർശനം നില്‍ക്കെ ജനുവരി 3ന് യുപിയിലൂടെ അഞ്ച് ദിവസം യാത്ര കടന്നു പോയി. തണുപ്പ് കാലത്തും രാഹുല്‍ ടീ ഷർട്ട് മാത്രം ധരിച്ച് യാത്ര ചെയ്യുന്നത് ചർച്ചയായി. അയോധ്യ രാം ക്ഷേത്രത്തിലെ മുഖ്യ പൂജരി ആചാര്യ സത്യേന്ദ്രദാസ് രാഹുലിന് ആശംസ നേർത്ത് കത്തയച്ചു. ജനുവരി പത്തിന് പഞ്ചാബിലെത്തിയ രാഹുല്‍ സുവർണക്ഷേത്രം സന്ദർശിച്ചു. യാത്രക്കിടെ എംപി സന്തോക് സിങ് ചൗധരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.11 ദിവസമായിരുന്നു പഞ്ചാബ് പര്യടനം. കശ്മീരില്‍ വച്ചാണ് ഭാരത് ജോ‍ഡോയിലെ ഏറ്റവും വലിയ വിവാദം രാഹുലും കോണ്‍ഗ്രസും നേരിട്ടത്. സർജിക്കല്‍ സ്ട്രൈക്കിന് ദിഗ്‍വിജയ് സിങ് തെളിവ് ചോദിച്ചത് ബിജെപി ആയുധമാക്കി. ഒടുവില്‍ രാഹുലിന് ദിഗ്‍വിജയ് സിങിനെ തള്ലിപ്പറയേണ്ടി വന്നു. സമാപിക്കാനിരിക്കെ രാഹുലിന്‍റെ സുരക്ഷ പ്രശ്നം ലാല്‍ ചൗക്കിലെ പതാക ഉയർത്തലുമായിരുന്നു പ്രധാന സംഭവങ്ങള്‍ ഒടുവില്‍ 136 ദിവസം നാലായിരത്തിലധികം പിന്നിട്ട് ജനുവരി മുപ്പതിന് സമാപനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!