KSDLIVENEWS

Real news for everyone

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും

SHARE THIS ON

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും. ഡല്‍ഹി എയിംസില്‍ രാവിലെ ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ഡല്‍ഹി ആര്‍മി ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പിന്നാലെ രാഷ്ട്രപതിയെ വിദഗ്ധ ചികിത്സക്കായി എയിംസിലേക്ക് മാറ്റി.

രാഷ്ട്രപതി ചികിത്സയിലാണെങ്കിലും ഭരണചുമതല ഉപരാഷ്ട്രപതിക്ക് കൈമാറിയിട്ടില്ല. മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാല്‍ അധികം താമസിയാതെ ആശുപത്രി വിടാനാകുമെന്നും ഭരണ ചുമതലകളില്‍ അദ്ദേഹത്തിന് വൈകാതെ സജീവമാകാന് കഴിയുമെന്നുമാണ് രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!