ഇനിയും ചെയ്തിട്ടില്ലെങ്കിൽ ഏപ്രിൽ ഒന്നു മുതൽ പാൻ കാർഡ് പ്രവർത്തിക്കില്ല

നിങ്ങളുടെ പാന്‍ കാര്‍ഡും ആധാറുമായി ഇതുവരേയും ബന്ധിപ്പിച്ചില്ലേ? ചെയ്തിട്ടില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തിപ്പിച്ചേക്കില്ല. ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അന്തിമ തീയതി 2021 മാര്‍ച്ച് 31 വരെയാണ്. കൂടാതെ പിഴയും നല്‍കേണ്ടി വരും. പത്ത് തവണയോളം ഇതുവരെ തീയതി പല ഘട്ടങ്ങളിലായി നീട്ടി നല്‍കിയതിനാല്‍ ഇനിയും സമയം നീട്ടി ലഭിച്ചേക്കില്ല.
രാജ്യത്ത് ഇനിയും ആധാറുമായി ബന്ധിപ്പിക്കാനുള്ള പാന്‍കാര്‍ഡുകളുടെ എണ്ണം 17 കോടിയാണ്. ആദായ നികുതി വകുപ്പിന്റെ കണക്കനുസരിച്ച് ഇതുവരെ 30.75 കോടി പാന്‍ കാര്‍ഡുകളാണ് കഴിഞ്ഞ ജനുവരി ഏഴു വരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളത്. പറഞ്ഞ തീയതിക്കകം ബന്ധിപ്പിക്കല്‍ നടന്നിട്ടില്ലെങ്കില്‍ അത്തരം പാന്‍ നമ്ബറുകള്‍ തത്കാലത്തേയ്ക്ക് പ്രവര്‍ത്തന രഹിതമാകും.
ഐ ടി ആക്‌ട് സെക്ഷന്‍ 272 ബി അനുസരിച്ച് 10,000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റവുമാണിത്.
കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ വാഹനങ്ങളുടെ വാങ്ങല്‍, വില്പന, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡീമാറ്റ് അക്കൗണ്ട് എന്നിവയടക്കം 18 സാമ്ബത്തിക ഇടപാടുകള്‍ നടക്കാതാവും. പിന്നീട് എപ്പോഴാണോ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് അന്നു മുതല്‍ നിലവിലുണ്ടായിരുന്ന പാന്‍ നമ്ബര്‍ പുനഃ സ്ഥാപിക്കപ്പെടും. നേരത്തെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 വരെയായിരുന്നു ഇതിന് അനുവദിച്ചിരുന്ന സമയം. പിന്നീട് കോവിഡ് വൈറസ് ബാധ അനിയന്ത്രിതമാ യതോടെ ഇത് ജൂണ്‍ 31 വരെ നീട്ടിയിരുന്നു. ഇതാണ് പിന്നീട് 2021 മാര്‍ച്ച് 31 വരെ നീട്ടിയത്.

