പണിമുടക്ക് ജില്ലയിൽ സമാധാനപൂർണം

കാസർകോട് : സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ രണ്ടാംദിനം ജില്ലയിൽ സമാധാനപൂർണം.
ആദ്യദിനത്തിൽനിന്ന് വ്യത്യസ്തമായി കാസർകോട് നഗരത്തിൽ കൂടുതൽ കടകൾ തുറന്നു. ഹോട്ടലുകളും പലചരക്ക് കടകളുമാണ് തുറന്നത്. സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തകർ കാസർകോട് നഗരത്തിൽ പ്രകടനം നടത്തി.
ഏതാനും ഓട്ടോറിക്ഷകളും സ്വകാര്യ വാഹനങ്ങളും ഓടി. കാസർകോട് റെയിൽവേ സ്റ്റേഷനിലെ ഓട്ടോകളാണ് പ്രധാനമായും നഗരത്തിൽ ഓടിയത്. ഇത് തീവണ്ടിയിലെത്തിയ യാത്രക്കാർക്ക് ആശ്വാസമായി.

