KSDLIVENEWS

Real news for everyone

സിദ്ധരാമയ്യയ്ക്കെതിരെ മകനെ മത്സരിപ്പിക്കാൻ യെദ്യൂരപ്പ; തിരക്കിട്ട് വാർത്താ സമ്മേളനം

SHARE THIS ON

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ എതിരാളിയായി ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പയുടെ മകൻ മത്സരിച്ചേക്കും. ബി.ജെ.പിയുടെ കർണാകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനിയായ യെദ്യൂരപ്പ തന്നെയാണ് തന്റെ മകൻ ഇത്തവണ സിദ്ധരാമയ്യയ്ക്കെതിരെ മത്സരിക്കുമെന്ന സൂചനകൾ നൽകിയത്. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയുടെ മണ്ഡലമായ വരുണയില്‍ നിന്നാണ് ഇത്തവണ സിദ്ധരാമയ്യ ജനവിധി തേടുക. മറ്റൊരു മണ്ഡലത്തിൽ കൂടി സിദ്ധരാമയ്യ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകളും ഉണ്ട്. സിദ്ധരാമയ്യയ്ക്കെതിരെ വരുണയിൽ ബി.വൈ. വിജയേന്ദ്രയെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല ചർച്ചകൾ നടക്കുന്നതായി യെദ്യൂരപ്പ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം കർണടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തീയതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരക്കിട്ട് പത്ര സമ്മേളനം വിളിച്ച് മകന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ചുള്ള സൂചനകൾ നൽകിയത്. അതേസമയം തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കർണാടകയിൽ സംവരണത്തെച്ചൊല്ലിയുള്ള പ്രതിഷേധങ്ങൾ കടുക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!