KSDLIVENEWS

Real news for everyone

ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; പിതാവ് ഗുരുതരാവസ്ഥയിൽ

SHARE THIS ON

അണങ്കൂര്‍: ഓടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. പിതാവിന് ഗുരുതര പരിക്കേറ്റു. അണങ്കൂര്‍ ടിപ്പു നഗറിലെ ആമിര്‍ (25) ആണ് മരിച്ചത്. പിതാവ് മുഹമ്മദിനെ മംഗ്ളുറു ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച പുലര്‍ചെ ആറ് മണിയോടെ ഉദുമ പള്ളത്താണ് അപകടം സംഭവിച്ചത്.

കാഞ്ഞങ്ങാട് നിന്ന് പച്ചക്കറികള്‍ ശേഖരിച്ച്‌ കാസര്‍കോട് വിതരണം ചെയ്യുന്ന ജോലിയായിരുന്നു മുഹമ്മദിനും മകനും. പതിവുപോലെ പച്ചക്കറികള്‍ ശേഖരിക്കാന്‍ പോവുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ച ഓടറിക്ഷയുടെ പിന്നിലേക്ക് ലോറി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

മുതദേഹം പോസ്റ്റ് മോര്‍ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ത്വാഹിറയാണ് ആമിറിന്റെ മാതാവ്.

സഹോദരങ്ങള്‍: ഹാശിര്‍, റസ്‌മിയ, സഅദിയ, തഹ്‌സിയ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!