KSDLIVENEWS

Real news for everyone

ക്ലീനറില്ലാതെ പെട്രോൾ ടാങ്കറുകൾ ഓടേണ്ട; ഗതാഗത കമ്മിഷണറുടെ ഉത്തരവ്

SHARE THIS ON

പെട്രോൾ ടാങ്കറുകളിൽ നിർബന്ധമായും ക്ലീനർ വേണമെന്ന് ഗതാഗത കമ്മിഷണറുടെ ഉത്തരവ്. ക്ലീനറില്ലാതെ പോകുന്ന വാഹനങ്ങൾ തുടർച്ചയായി അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

ക്ലീനറില്ലാത്ത ടാങ്കറുകൾക്കെതിരെ കർശന നടപടിയെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ക്ലീനറില്ലാതെ പെട്രോൾ ടാങ്കറുകൾ ഓടുന്ന നിരവധി സംഭവങ്ങൾ നേരത്തേ ശ്രദ്ധയിൽപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!