KSDLIVENEWS

Real news for everyone

‘മദ്യം കഴിക്കാന്‍ നടിയെ നിര്‍ബന്ധിച്ചു, പീഡന ശ്രമം’: മുന്‍ ഡിവൈഎസ്പിക്ക് എതിരെ കേസ്

SHARE THIS ON

ബേക്കൽ ∙ ആൽബത്തിൽ അഭിനയിക്കാനെത്തിയ യുവതിയോട് അശ്ലീല ചുവയോടെ സംസാരിച്ചെന്ന പരാതിയിൽ മുൻ ഡിവൈഎസ്പിക്കെതിരെ കേസ്. നടൻ കൂടിയായ വി.മധുസൂദനന് എതിരെയാണ് കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിൽ ഐപിസി 354 പ്രകാരം കേസെടുത്തത്. കാസർകോട് ബേക്കൽ സ്റ്റേഷൻ പരിധിയിലെ പെരിയയ്‌ക്കടുത്തുള്ള താമസസ്ഥലത്തു വച്ച് യുവതിയോട് മോശമായി സംസാരിച്ചുവെന്നാണു പരാതി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഹോട്ടല്‍ മുറിയില്‍വച്ച് മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണു യുവതി പരാതിയിൽ പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!