KSDLIVENEWS

Real news for everyone

കൊലചെയ്യപ്പെട്ട ഔഫ് അബ്ദുല്‍ റഹ്മാന്റെ വീട് സന്ദര്‍ശിച്ച്‌ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

SHARE THIS ON

കാഞ്ഞങ്ങാട് ലീഗ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ ധീര രക്തസാക്ഷി സഖാവ് ഔഫ് അബ്ദുല്‍ റഹ്മാന്റെ വീട് സന്ദര്‍ശിച്ച്‌ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മന്ത്രിയുടെ സന്ദര്‍ശന വിവരം അറിഞ്ഞ് ഔഫ് അബ്ദുല്‍ റഹ്മാന്റെ ബന്ധുക്കളും കൂടുംബാംഗങ്ങളും എത്തിയിരുന്നു.

മന്ത്രിസഭയില്‍ ജില്ലയുടെ ചുമതലക്കാരനായ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് കാസര്‍കോട്ട് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. മന്ത്രിയായ ശേഷം ആദ്യമായി കാസര്‍കോട് എത്തിയ മന്ത്രിക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

ജില്ലാതല കോവിഡ് അവലോകന യോഗത്തിലും മന്ത്രി പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!