KSDLIVENEWS

Real news for everyone

ഇതര സംസ്ഥാനക്കാരിയായ 15കാരിക്കു നേരെ നാലുപേര്‍ ചേര്‍ന്ന് ലൈംഗികാതിക്രമം; രണ്ടു പേര്‍ കസ്റ്റഡിയില്‍

SHARE THIS ON

ശാന്തന്‍പാറ: ഇടുക്കി ശാന്തന്‍പാറയില്‍ പതിനഞ്ചുകാരി കൂട്ട ലൈംഗിക അതിക്രമത്തിനിരയായി. ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെയാണ് നാലുപേര്‍ ചേര്‍ന്ന് ആക്രമിച്ചത്. തേയിലത്തോട്ടം കാണാന്‍ സുഹൃത്തിനൊപ്പം ഇവിടേക്ക് എത്തിയതായിരുന്നു പെണ്‍കുട്ടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.


മധ്യപ്രദേശുകാരനായ സുഹൃത്തിനൊപ്പമാണ് പെണ്‍കുട്ടി സ്ഥലത്തെത്തിയത്. ശേഷം സമീപത്തെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്ന് പെണ്‍കുട്ടിയുടെ സുഹൃത്ത് മദ്യം വാങ്ങുകയും സമീപത്തെ തേയിലത്തോട്ടത്തില്‍ കയറിയിരുന്ന് കഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ സമയത്ത് അവിടെ എത്തിയ നാലുയുവാക്കള്‍ പെണ്‍കുട്ടിയെയും സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് അവിടെനിന്ന് ഓടിരക്ഷപ്പെട്ടു. പെണ്‍കുട്ടിക്കു നേരെ യുവാക്കള്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ആക്രമിച്ചത് മലയാളികളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!