KSDLIVENEWS

Real news for everyone

ഇടുക്കിയിലെ തേയിലത്തോട്ടത്തില്‍ 15 കാരി കൂട്ടബലാത്സംഗത്തിനിരയായി

SHARE THIS ON

രാജഗിരി: ശാന്തന്‍പാറ തേയിലതോട്ടത്തില്‍ 15 കാരി കൂട്ടബലാത്സംഗത്തിനിരയായി. ഇടുക്കിയിലെ ഏലത്തോട്ടത്തില്‍ ജോലിക്ക് വന്ന ദമ്പതിമാരുടെ മകളാണ് പീഡിപ്പിക്കപ്പെട്ടത്.


ഞായറാഴ്ച വൈകീട്ട് ആണ്‍സുഹൃത്തിനൊപ്പം ശാന്തന്‍പാറയില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. തേയിലത്തോട്ടത്തില്‍വെച്ച് ആണ്‍സുഹൃത്ത് മദ്യപിച്ചിരുന്നു. ആ സമയത്ത്‌ സ്ഥലത്തെത്തിയ ആറുപേര്‍ ആണ്‍സുഹൃത്തിനെ അടിച്ചോടിക്കുകയും പെണ്‍കുട്ടിയെ തേയിലത്തോട്ടത്തിലേക്ക് വലിച്ചഴിച്ച് കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കൂടെയുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് ബഹളം വെച്ച് ആളെ കൂട്ടി എത്തുമ്പോഴേക്കും അക്രമികള്‍ പെണ്‍കുട്ടിയെ തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായതായി ഇടുക്കി എസ്.പി ആര്‍.കറുപ്പ് സ്വാമി സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ ജോലി ചെയ്യുന്ന ഇതേ തോട്ടത്തിലെ ജോലിക്കാരനാണ് പെണ്‍കുട്ടിയോടൊപ്പമുണ്ടായിരുന്ന സുഹൃത്ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!