തൃശ്ശൂരില്‍ നടുറോഡില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ മര്‍ദിച്ചു, മുടി മുറിച്ചു

തൃശ്ശൂര്‍: സൈക്കിളില്‍ യാത്ര ചെയ്യവെ വാനിലെത്തിയ സംഘം ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയും തലമുടി മുറിയ്ക്കുകയും ചെയ്തു. തൃശ്ശൂര്‍ ചാലക്കുടി മേലൂരിയില്‍ ഉച്ചയോടെയാണ് സംഭവം.
സഹപാഠിയുടെ വീട്ടില്‍ പുസ്തകം വാങ്ങാന്‍ പോയതായിരുന്നു വിദ്യാര്‍ഥിനി. മടങ്ങിവരുന്നതിനിടെ വാനിലെത്തിയ മുഖം മൂടിയിട്ട സംഘം സൈക്കിള്‍ ഇടിച്ചിടുകയും നിലത്ത് വീണ വിദ്യാര്‍ഥിനിയെ മര്‍ദിക്കുകയുമായിരുന്നു. മര്‍ദിച്ച ശേഷം കെട്ടിയിട്ട മുടി മുറിച്ച് റോഡിലിടുകയും ചെയ്തു.
നിലത്ത് വീണ് ബോധം പോയ പെണ്‍കുട്ടി ബോധം വന്ന ശേഷം കരയുന്നതു കേട്ട നാട്ടുകാരാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത് കണ്ടത്. പെണ്‍കുട്ടിയുടെ വീടിനടുത്ത് തന്നെയായിരുന്നു സംഭവം

