സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം ഇന്ന് രണ്ടുമണിക്ക് പ്രഖ്യാപിക്കും

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം ഇന്നറിയാം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.
രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇത്തവണത്തെ പ്ലസ്ടു പരീക്ഷ റദ്ദാക്കിയിരുന്നു. അതിനാൽ വിദ്യാർഥികളുടെ 10, 11 ക്ലാസുകളിലെ മാർക്കും പ്രീ-ബോർഡ് ഫലവും ചേർത്താണ് സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്.
cbseresults.nic.in, cbse.nic.inഎന്നീ വെബ്സൈറ്റുകളിൽ ഓൺലൈനായി ഫലമറിയാം.

