KSDLIVENEWS

Real news for everyone

ഉദുമ മുക്കുപണ്ട തട്ടിപ്പ് കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു .

SHARE THIS ON

കാസർകോട് : ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉദുമ ശാഖയിൽ നടന്ന കോടികളുടെ മുക്കുപണ്ട് തട്ടിപ്പ് കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു . ഡിവൈ എസ് പി എ സതീഷ്കുമാറിന്റെ നേതൃത്വത്തിലായിരിക്കും തുടർ അന്വേഷണം . ഉദുമ , കളനാട്ടെ മുഹമ്മദ് സുഹൈൽ ഉൾപ്പെടെ 13 പേർക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തിട്ടുള്ളത് . ഇവരിൽ മുഹമ്മദ് സുഹൈൽ അറസ്റ്റിലായി . റിമാന്റിൽ കഴിയുന്ന ഇയാളെ ബേക്കൽ പൊലീസ് രണ്ടു ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വാങ്ങി . ചോദ്യം ചെയ്യലിൽ മുക്കുപണ്ടങ്ങളിൽ കണ്ടെത്തിയ സ്വർണ്ണ കൊളുത്ത് വാങ്ങിയത് കാസർകോട്ടെ ഏതാനും ജ്വല്ലറികളിൽ നിന്നാണെന്ന് വ്യക്തമായി . ഇതേ തുടർന്ന് ഇയാളെയും കൊണ്ട് പൊലീസ് സംഘം കാസർകോട്ടെ വിവിധ ജ്വല്ലറികളിൽ തെളിവെടുപ്പ് നടത്തി . മറ്റു പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടയിലാണ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് ഉത്തരവായത് . കേസ് ഫയലുകൾ ഏറ്റുവാങ്ങിയതായും ഉടൻ അന്വേഷണം തുടങ്ങുമെന്നും ഡിവൈ എസ് പി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!