KSDLIVENEWS

Real news for everyone

വാക്സിൻ വിതരണ കേന്ദ്രത്തിലെ ലീഗ് – എൽ.ഡി.എഫ് സംഘർഷം അപമാനകരം : എസ്.ഡി.പി.ഐ

SHARE THIS ON

മൊഗ്രാൽ പുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിൻ വിതരണത്തെ ചൊല്ലി ലീഗ് – എൽ.ഡി.എഫ് തമ്മിലുണ്ടായ സംഘർഷം പഞ്ചായത്തിനാകെ അപമാനകരമാണ്.

വിതരണ കേന്ദ്രത്തിലെത്തുന്ന വാക്സിനിൽ ഭൂരിഭാഗവും തദ്ദേശസ്ഥാപന പ്രതിനിധികളും ആരോഗ്യ പ്രവർത്തകരും വീതം വെച്ചെടുക്കുകയാണ് ഇതിൻ്റെ പേരിൽ പലപ്പോഴും വിതരണ കേന്ദ്രത്തിൽ ക്രമസമാധാനപ്രശ്നം സൃഷ്ടിക്കപ്പെടുന്നു.

ജനങ്ങൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാതെ അപാകതകൾ പരിഹരിച്ച് വാക്സിൽ വിതരണം കാര്യക്ഷമമാക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാവണമെന്നും സംഘർഷങ്ങൾ ഒഴിവാക്കാനാവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കി നീതി പൂർവമായി വാക്സിൻ വിതരണം നടപ്പിലാക്കണമെന്ന് എസ്.ഡി.പി.ഐ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!