കാസർകോടിനൊപ്പം പ്രഖ്യാപിച്ച ഇടുക്കി മെഡിക്കൽ കൊളജ് മിടുക്കിയായി; എന്നു തീരും ഈ അവഗണന

ബദിയടുക്ക ∙ കാസർകോടിനൊപ്പം പ്രഖ്യാപിച്ച ഇടുക്കി മെഡിക്കൽ കോളജിൽ അതിവേഗം നടപടികൾ പൂർത്തിയാക്കി എംബിബിഎസ് കോഴ്സുകൾ തുടങ്ങാൻ കഴിഞ്ഞ ദിവസം അനുമതിയായപ്പോൾ കാസർകോട് മെഡിക്കൽ കോളജ് ഇപ്പോഴും ശൈശവാവസ്ഥയിൽ. 2011ലെ സംസ്ഥാന സർക്കാരിന്റെ ഇടക്കാല ബജറ്റിലാണ് കേരളത്തിൽ പുതുതായി 8 സർക്കാർ മെഡിക്കൽ കോളജുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. 2012 മാർച്ച് 24നാണ് കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിൽ മെഡിക്കൽ കോളജ് തുടങ്ങാൻ സർക്കാർ ഔദ്യോഗികമായി ഉത്തരവിട്ടത്.

