KSDLIVENEWS

Real news for everyone

ദയാബായി നിരാഹാര സമരം അതിജീവന
യാത്രക്ക് തൃക്കരിപ്പൂരിൽ ഉജ്വല തുടക്കം….

SHARE THIS ON

തൃക്കരിപ്പൂര്: ലോകപ്രശസ്ത സാമൂഹിക പരിസ്ഥിതി പ്രവർത്തക ദയാബായി ആഗസ്റ്റ് 6 ഹിരോഷിമാ ദിനത്തിൽസെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ നിരാഹാര സമരത്തിന്റെ പ്രചരണാർത്ഥം കാസർഗോഡ് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന അതിജീവന യാത്രയ്ക്ക് തൃക്കരിപ്പൂര് ബസ്റ്റാൻഡിൽ നിന്ന് ഉജ്ജ്വല തുടക്കത്തോടെ ആരംഭിച്ചു
ജില്ലയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളും സന്നദ്ധ സംഘടനകളും ക്ലബ്ബുകളും സ്വീകരണം ഒരുക്കും
എയിംസ് പ്രൊപ്പോസൽ കാസർഗോഡ് ജില്ലയുടെ പേര് ഉൾപ്പെടുത്തുക
കാസർകോട് ജില്ലയിലെ സർക്കാർ ഹോസ്പിറ്റലുകളിൽ വിദഗ്ധ ചികിത്സ കേന്ദ്രം ഒരുക്കുക മുഴുവൻ എൻഡോസൾഫാൻ ഇരകളെ കണ്ടെത്തുന്നതിന് അടിയന്തരമായി പുതിയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക എല്ലാം ഗ്രാമപഞ്ചായത്ത് നഗരപ്രദേശങ്ങളിലും ഭിന്നശേഷിക്കാർ ക്കും കിടപ്പിലായ രോഗികൾക്ക് വേണ്ടി പുനരധിവാസ കേന്ദ്രം (പകൽ വീടുകൾ) സ്ഥാപിക്കുക എയിംസ് ഹോസ്പിറ്റൽ കാസർകോട് ജില്ലയിൽ സ്ഥാപിക്കുക കാസർകോട് ജില്ലയിലെ എല്ലാ സർക്കാർ ഹോസ്പിറ്റലുകളിലും ആവശ്യമായ ഡോക്ടർമാരെയും നേഴ്സുമാരെയും മറ്റു ജീവനക്കാരെയും നിയമിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് കൊണ്ടാണ് സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം നടത്തുന്നത്
ദയാബായി സമര സംഘാടക സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന അതിജീവന യാത്ര പ്രമുഖ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ രാമചന്ദ്രൻ അതിജീവന യാത്ര ഉത്ഘാടനം ചെയ്തു ഇസ്മായിൽ കബർദാർ അധ്യക്ഷത വഹിച്ചു, തൃക്കരിപ്പൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സത്താർ വടക്കുമ്പാട് അതിജീവനയാത്ര ക്യാപ്റ്റൻ അമ്പലത്തറ കുഞ്ഞികൃഷ്ണന് പതാക കൈമാറി ഉത്ഘാടനം ചെയ്തു. ദയാബായി മുഖ്യ പ്രഭാഷണം നടത്തി.അതിജീവനയാത്ര യോടൊപ്പം ഉള്ള ഫ്ലോട്ട് ആർടിസ്റ്റ് സുരഭി ഇയ്യക്കാട് ദയാബായി അമ്മക്ക് കൈമാറി. ജനറൽ കൺവീനർ കരീം ചൗക്കി സ്വാഗതം പറഞ്ഞു,ടിവി ഉമേഷൻ.സുബൈർ പടുപ്പ്,മത്തായി ബാലൻ.ടി കെ ബി അബ്ദുൽ റഹ്മാൻ.മുനീർ കൊവ്വൽ പള്ളി.ഹമീദ് ചേരൻകൈ.ശേഖരൻ എം കെ. നാസർ പള്ളം.മണി. രാജു. പ്രവീൺ തെരുവത്ത്. സീദി ഹാജി കോലിയടുക്കം,.മുകുന്ദൻ കയ്യൂർ.അബൂബക്കർ.അനിത എൻ കെ. മിസ്രിയ ചെങ്കള. സ്നേഹ കാഞ്ഞങ്ങാട്. റസിയ കൊലവറ. ശർമിള തൃകരിപ്പൂര്, റംല കാഞ്ഞങ്ങാട്.ഷൈനി പര വനടുക്കം. സമീറ ചെർക്കള.തുടങ്ങിയവർ സംബന്ധിച്ചു,. ഷാഫി കല്ലു വളപ്പ് നന്ദിയും പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!