KSDLIVENEWS

Real news for everyone

മദ്യപാനത്തെ തുടര്‍ന്ന് തര്‍ക്കം; തിരുവോണനാളില്‍ കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ചു

SHARE THIS ON

കോട്ടയം: യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ നീണ്ടൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. നീണ്ടൂര്‍ സ്വദേശി അശ്വിന്‍ നാരായണന്‍(23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ നീണ്ടൂര്‍ ഓണാംതുരത്തിലായിരുന്നു സംഭവം. തിരുവോണദിവസം രാത്രി മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അനന്ദു എന്നയാള്‍ക്കും കുത്തേറ്റിട്ടുണ്ട്. പരിക്കേറ്റ ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!