ബന്തിയോട്ട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു

ബന്തിയോട്: ബന്തിയോട്ട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു. പഞ്ചയിലെ നവീന്റെ ബൈക്കാണ് കത്തിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് ബൈക്ക് കത്തുന്നത് കണ്ടത്. തുടര്‍ന്ന് തീ അണച്ചു. കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പരിസരത്തെ സി.സി. ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ഒരാഴ്ചക്കിടെ മൂന്ന് അക്രമങ്ങളാണ് ഈ ഭാഗത്തുണ്ടായത്. സന്ധ്യ കഴിഞ്ഞാല്‍ കുബണൂരിലും പരിസരത്തും ഒരു സംഘം അഴിഞ്ഞാടുന്നതായി നാട്ടുകാര്‍ പറയുന്നു. രാത്രി കാലങ്ങളില്‍ വാഹന യാത്രക്കാരെ തിരഞ്ഞുപിടിച്ച് ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുന്നതും പതിവാണ്. പല കേസുകളിലെയും പ്രതികളാണ് അഴിഞ്ഞാടുന്നത്. പൊലീസ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും നിരവധി കേസുകളിലെ പിടികിട്ടാ പുള്ളികള്‍ വിലസുന്നതായും ആക്ഷേപമുണ്ട്. രാത്രി കാലത്ത് പൊലീസ് പരിശോധന കര്‍ശനമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

