പ്രതിപക്ഷ നേതാവിന്റെ സുരക്ഷ കുറച്ച നടപടി പിണറായിയുടെ അല്‍പ്പത്തരമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ കുറച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സുരക്ഷ കുറച്ച നടപടി പിണറായി വിജയന്റെ അല്‍പത്തരമാണെന്ന് കെ സുധാകരന്‍ ആരോപിച്ചു. നരേന്ദ്ര മോദിയുടെ ഭക്തനായ മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ സുധാകരന്‍ പറയുന്നു .പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങാന്‍ മുഖ്യമന്ത്രിക്ക് നൂറു കണക്കിന് പൊലീസുകാരുടെയും പാര്‍ട്ടി ഗുണ്ടകളുടെയും അകമ്പടി വേണമായിരിക്കും…. L

