KSDLIVENEWS

Real news for everyone

മുസ്ലിം യൂത്ത് ലീഗ് യൂത്ത് റിവൈവ് 21 പഞ്ചായത്ത്‌ തല ഉദ്ഘാടനം ചൂരിയിൽ നടന്നു

SHARE THIS ON

മുസ്ലിം യൂത്ത് ലീഗ് മധൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒത്തുചേരാം പടുത്തുയർത്താം നേരിനായി സംഘടിക്കാം എന്ന പ്രമേയത്തിൽ മൂന്നു മാസങ്ങളിലായി നടക്കുന്ന സംഘടനാ ശാക്തീകരണ ക്യാമ്പയിൻ പഞ്ചായത്ത് തല ഉദ്ഘാടനം ചൂരിയിൽ വച്ച് നടന്നു.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മുനീർ ഹാജി കമ്പാർ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അഷ്റഫ് എടനീർ, ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അസീസ് കളത്തൂർ, ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ആസിഫ് സഹീർ എന്നിവരെ പരിപാടിയിൽ വെച്ച് ആദരിച്ചു. ശിയാബ് പാറക്കെട്ട അധ്യക്ഷത വഹിച്ചു, കലന്തർ ഷാഫി സ്വാഗതം പറഞ്ഞു. ടി എം ഇഖ്ബാൽ, ഹാരിസ് ചൂരി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, മുത്തലിബ് പാറക്കെട്ട, മജീദ് പട്ള, ഹനീഫ് ചൂരി, ഷൗക്കത്തലി കാളിയങ്ങാട്, സുബൈർ ചൂരി, ശരീഫ് മദീന, ഹനീഫ് അറന്തോട്, മഹമൂദ് വട്ടയക്കാട്, സിദ്ദീഖ് സന്തോഷ് നഗർ, ഹാരിസ് ബെദിര, ജുനൈദ് ചൂരി, എംഎ ഖലീൽ, മുസ്തഫ പള്ളം, സുബൈർ പട്ള, മുഹമ്മദ് കുഞ്ഞി ചൂരി, നാസർ ചൂരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!