KSDLIVENEWS

Real news for everyone

ദുബായ് മെട്രോയ്ക്ക് പുതിയ ട്രാക്ക് വരുന്നു; റെഡിനും ഗ്രീനും പുറമെ ഇനി ബ്ലൂ ലൈനും

SHARE THIS ON

ദുബായ്∙ ദുബായ് മെട്രോയ്ക്ക് പുതിയ ട്രാക്ക് വരുന്നു. 30 കിലോമീറ്റർ ദൈർഘ്യമുള്ള ലൈൻ ബ്ലൂ ലൈൻ എന്ന് അറിയപ്പെടും. നിലവിലുള്ള റെഡ് – ഗ്രീൻ ലൈനുകളെ ബന്ധിപ്പിക്കുന്നതാണ് ബ്ലൂ ലൈൻ. പുതിയ ലൈനിന്റെ രൂപകൽപനയ്ക്കും നിർമാണത്തിനുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി ടെൻഡർ ക്ഷണിച്ചു.
30 കിലോമീറ്റർ ദൈർഘ്യം, 14 സ്റ്റേഷനുകൾ

ദുബായുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക, നഗര വളർച്ച കണക്കിലെടുത്താണ് ബ്ലൂ ലൈൻ വരുന്നത്. 30 കിലോമീറ്റർ ദൈർഘ്യത്തിൽ 15.5 കിലോമീറ്റർ ഭൂമിക്കടിയിലും 14.5 കിലോമീറ്റർ ഉയരത്തിലും ആയിരിക്കും. 14 സ്റ്റേഷനുകൾ ഉണ്ടാകും. ഒരു ഐക്കണിക് സ്റ്റേഷൻ ഉൾപ്പെടെ ഏഴ് എലിവേറ്റഡ് സ്റ്റേഷനുകളും ഒരു ഇന്റർചേഞ്ച് സ്റ്റേഷൻ ഉൾപ്പെടെ അഞ്ചെണ്ണം ഭൂമിക്ക് അടിയിലും ആയിരിക്കും. റെഡ് ലൈനിന്റെ കിഴക്കൻ അറ്റമായ സെന്റർപോയിന്റ് സ്റ്റേഷനും, ഗ്രീൻ ലൈനിന്റെ തെക്കൻ അറ്റമായ ക്രീക്ക് സ്റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ട് ഇലിവേറ്റഡ് സ്റ്റേഷനുകൾ വേറെയും ഉണ്ടാകും.പദ്ധതിയുടെ റൂട്ട്, ചെലവ്, സമയപരിധി എന്നിവയൊന്നും വ്യക്തമാക്കിയിട്ടില്ല. എന്നാൽ 28 ഡ്രൈവറില്ലാ ട്രെയിനുകൾക്കും 60 ട്രെയിനുകളെ ഉൾക്കൊള്ളാനാവുന്ന പുതിയ ഡിപ്പോയുടെ നിർമാണത്തിനും ടെൻഢർ ക്ഷണിച്ചതായാണ് റിപ്പോർട്ടുകൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!