KSDLIVENEWS

Real news for everyone

ഐ.എൻ.എൽ ആലംപാടി മുബാറക് അബ്ബാസ് ഹാജിയെ അനുസ്മരിച്ചു

SHARE THIS ON

ആലംപാടി : ഐ.എൻ.എൽ നേതാവും, പ്രമുഖ വസ്ത്ര വ്യാപാരിയും, പാവങ്ങളുടെ അത്താണിയുമായിരുന്ന മുബാറക് അബ്ബാസ് ഹാജിയുടെ ഒന്നാം ചരമ വാർഷികത്തിൽ ഐ.എൻ.എൽ ആലംപാടി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുബാറക് അബ്ബാസ് ഹാജി അനുസ്മരണം സംഘടിപ്പിച്ചു. അഹമ്മദ് മിഹ്റാജ് അധ്യക്ഷത വഹിച്ചു, ഐ.എൻ.എൽ ചെങ്കള പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷാഫി സന്തോഷ്നഗർ ഉദ്‌ഘാടനം ചെയ്തു, സിദ്ധിഖ് ചെങ്കള, ബുഖാരി മുബാറക്, മാഹിൻ മേനത്ത്, ഗപ്പു ആലംപാടി, ഇഖ്ബാൽ കേളങ്കയം, മൊയ്‌ദീൻ.എസ്.എ എന്നിവർ പ്രസംഗിച്ചു, ഐ.എൻ.എൽ ശാഖാ ജനറൽ സെക്രട്ടറി കാദർ എരിയപ്പാടി സ്വാഗതവും, നാഷണൽ യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് അബ്ദുൽ റഹ്‌മാൻ റാബി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!