KSDLIVENEWS

Real news for everyone

16 കാരിയെ കൂട്ടബലാത്സംഗം ചെയ്തു, ദൃശ്യങ്ങള്‍ വാട്‌സ്‌ആപ്പില്‍ പങ്കുവെച്ചു; സഹപാഠികളായ 5 പേര്‍ അറസ്റ്റില്‍

SHARE THIS ON

ഹൈദരാബാദ്: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അഞ്ച് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. 9,10 ക്ലാസില്‍ പഠിക്കുന്നവരാണ് അറസ്റ്റിലായത്. ഇവരുടെ കൂടെ പഠിക്കുന്ന പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സ് ആപ്പില്‍ പങ്കുവെക്കുകയും ചെയ്തു. ആഗസ്റ്റിലാണ് പെണ്‍കുട്ടിയെ ആദ്യമായി ലൈംഗികമായി പീഡിപ്പിക്കുന്നത്.

പീഡന വിവരം പുറത്ത് പറയരുതെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. സംഭവം നടന്ന് 10 ദിവസത്തിന് ശേഷം പ്രതികളിലൊരാള്‍ മറ്റൊരു ആണ്‍കുട്ടിയുമായി വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. വീഡിയോ വാട്‌സ്‌ആപ്പില്‍ ഷെയര്‍ ചെയ്തതോടെയാണ് പെണ്‍കുട്ടി സംഭവത്തെക്കുറിച്ച്‌ മാതാപിതാക്കളോട് പറഞ്ഞത്.

തുടര്‍ന്ന് രക്ഷിതാക്കള്‍ ഹയത്നഗര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമം, ഐടി ആക്‌ട് എന്നിവ പ്രകാരം കേസെടുത്തതായും അന്വേഷണത്തിനിടെ അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. ഇവരെ ജുവനൈല്‍ ഹോമിലേക്ക് അയച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!