KSDLIVENEWS

Real news for everyone

ആകെ കേസുകളില്‍ 46 ശതമാനവും ഒമിക്രോണ്‍ രോഗികള്‍, ഡല്‍ഹിയില്‍ സാമൂഹിക വ്യാപനം- ആരോഗ്യമന്ത്രി

SHARE THIS ON

ന്യൂഡൽഹി: ഡൽഹിയിൽ ഒമിക്രോൺ സാമൂഹികവ്യാപനമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ. യാതൊരുവിധ യാത്രയും നടത്താത്തവർക്കും രോഗം ബാധിക്കുന്നത് സാമൂഹികവ്യാപനത്തിന്റെ സൂചനയാണെന്നും മന്ത്രി പറഞ്ഞു. 263 ഒമിക്രോൺ കേസുകളാണ് ഡൽഹിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഡൽഹിയിൽ ഒമിക്രോൺ സാമൂഹിക വ്യാപനമുണ്ടെന്ന് വ്യക്തമാക്കിയത്. യാതൊരുവിധ യാത്രാ പശ്ചാത്തലവുമില്ലാത്തവർക്കും രോഗം ബാധിക്കുന്നെന്നും ഇത് ആശങ്ക സൃഷ്ടിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.


ഡൽഹിയിലെ ആകെ കോവിഡ് കേസുകളുടെ 46 ശതമാനവും ഒമിക്രോൺ രോഗികളാണ്. ഇതിൽ 115 പേർക്കാണ് വിദേശയാത്രാ പശ്ചാത്തലമുള്ളത്. മറ്റുള്ളവർക്ക് ആർക്കും ഇത്തരത്തിൽ വിദേശയാത്രാ പശ്ചാത്തലമില്ലെന്നും സത്യേന്ദ്ര ജെയിൻ പറഞ്ഞു. ഈ പശ്ചാത്തലത്തിൽ വരുംദിവസങ്ങളിൽ ഡൽഹിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്. ഒറ്റദിവസം മാത്രം കോവിഡ് കേസുകളിൽ 89 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഡൽഹിയിലെ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (ഡി.ഡി.എം.എ.) ബുധനാഴ്ച യോഗം ചേരുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. ഒരാഴ്ച മുൻപു തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള നിർദേശം ഡി.ഡി.എം.എ. നൽകുകയും ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!