KSDLIVENEWS

Real news for everyone

പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഇന്ന് തുടങ്ങും; 1955 കേന്ദ്രങ്ങള്‍, 3,20,067 വിദ്യാര്‍‍ഥികള്‍

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. രാവിലെ 9 30നും ഉച്ചക്ക് രണ്ടിനുമാണ് പരീക്ഷ.1955 കേന്ദ്രങ്ങളിലായി മൊത്തം 3,20,067 വിദ്യാര്‍‍ഥികളാണ് പരീക്ഷയെഴുതുന്നത്. കോവിഡ് ബാധിതരായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സൗകര്യമുണ്ടാകും. ഗള്‍ഫില്‍ 41 കുട്ടികളും ലക്ഷദ്വീപില്‍ 1023 കുട്ടികളും മാഹിയില്‍ 414 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്.

റെഗുലര്‍ വിഭാഗത്തില്‍ 2,98,412 വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 21,644 കുട്ടികളും ലാറ്ററല്‍ എന്‍ട്രി റെഗുലര്‍ വിഭാഗത്തില്‍ 11 വിദ്യാര്‍ഥികളും പരീക്ഷ എഴുതും. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് ഇംഗ്ലീഷ് വിഷയത്തില്‍ ആണ്. 2,08411വിദ്യാര്‍ത്ഥികളാണ് ഇംഗ്ലീഷ് പരീക്ഷ എഴുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!