ഡോക്ടര്‍മാര്‍ക്കടക്കം കോവിഡ്; എറണാകുളം ജനറല്‍ ആശുപത്രി പ്രവര്‍ത്തനം താളം തെറ്റി

കൊച്ചി ∙ ഡോക്ടര്‍മാരടക്കം ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂട്ടത്തോടെ കോവിഡ് ബാധിച്ചതോടെ എറണാകുളം ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റി. ആശുപത്രി ഒപി കൗണ്ടറുകളില്‍ മൂന്നെണ്ണം മാത്രം പ്രവര്‍ത്തിച്ചതോടെ പ്രതിഷേധവുമായി രോഗികളും രംഗത്തെത്തി.
തിങ്കളാഴ്ച ദിവസം കൂടി ആയതിനാല്‍ അതിരാവിലെ മുതല്‍ ഒപികള്‍ക്കു മുന്പില് രോഗികളുടെ തിരക്ക് ഉണ്ടായിരുന്നു. ഒപി ടിക്കറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് രോഗികള്‍ ബഹളം വച്ചു. ഇതോടെ പൊലീസ് സ്ഥലത്തെത്തി. രണ്ട് കൗണ്ടറുകള്‍ മാത്രമാണ് ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. രോഗികളുടെ തിരക്കു വര്‍ധിച്ചതോടെയാണു പ്രതിഷേധം രൂക്ഷമായത്

