KSDLIVENEWS

Real news for everyone

കാഴ്ച പരിമിതിയുള്ളവരുടെ വോട്ട് തടസ്സപ്പെടുത്തിയാൽ അഞ്ചു ലക്ഷം വരെ പിഴ

SHARE THIS ON

കൊല്ലം :കാഴ്ചപരിമിതിയുള്ളവരുടെ വോട്ട്‌ തടസ്സപ്പെടുത്തിയാൽ അഞ്ചുലക്ഷംരൂപവരെ പിഴ ഈടാക്കാനുള്ള നടപടിയുമായി ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷൻ. ബ്രെയ്‌ൽ ലിപി ബാലറ്റിൽ വോട്ട്‌ ചെയ്യാനുള്ള സൗകര്യമുണ്ടെന്ന വിവരം മറച്ചുവയ്ക്കുന്നത്‌ ഉൾപ്പെടെയുള്ള കാര്യങ്ങൾ കുറ്റമായി പരിഗണിച്ചാണ്‌ നടപടിെയടുക്കുക.

കാഴ്ചപരിമിതിയുള്ളവർ ബന്ധുക്കളുടെയും മറ്റുള്ളവരുടെയും സഹായത്തോടെയാണ് മുമ്പ് വോട്ട് ചെയ്യാൻ എത്തിയിരുന്നത്. എന്നാൽ സഹായത്തിനെത്തുന്നവരിൽ പലരും സ്വന്തം രാഷ്ട്രീയതാത്പര്യങ്ങൾ അടിസ്ഥാനമായി വോട്ട് രേഖപ്പെടുത്തത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതൊഴിവാക്കാൻ ബ്രെയ്‌ൽ ലിപി ബാലറ്റുകൾ മുമ്പും സജ്ജമാക്കിയിരുന്നെങ്കിലും വിജയകരമായിരുന്നില്ല. ഇതിനു പരിഹാരമായാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇപ്പോൾ എല്ലാ വോട്ടെുപ്പുകേന്ദ്രങ്ങളിലും ബ്രെയ്‌ൽ ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകൾ സജ്ജമാക്കുന്നത്‌.

കാഴ്ചവൈകല്യമുള്ളവർ ബൂത്തുകളിൽ എത്തുമ്പോൾത്തന്നെ പ്രിസൈഡിങ് ഓഫീസർ ബ്രെയ്‌ൽ ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പറുള്ള വിവരം അറിയിക്കണം.

ബാലറ്റിൽ സ്ഥാനാർഥികളുടെ പേര് ബ്രെയ്‌ൽ ലിപിയിൽ ഇംഗ്ലീഷിലും മലയാളത്തിലും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇക്കാര്യം പോളിങ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ എത്തുന്നവർക്ക് വിശദീകരിച്ചുനൽകണം. അതിനുശേഷം വോട്ടർക്ക് ഇലക്‌ട്രോണിക് വോട്ടെടുപ്പ് യന്ത്രത്തിൽ വലതുവശത്തായി ബ്രെയ്‌്ൽ ലിപിയിൽ അടയാളപ്പെടുത്തിയിട്ടുള്ള സീരിയൽ നമ്പർപ്രകാരം ബട്ടൺ അമർത്തി വോട്ട് രേഖപ്പെടുത്താം.

സംസ്ഥാനത്ത്‌ ബ്രെയ്‌ൽ ലിപി ബാലറ്റുകളുടെ വിതരണം അവസാനഘട്ടത്തിലാണ്‌. വടക്കൻ ജില്ലകളിലെ ബാലറ്റ് വിതരണം പൂർത്തിയായിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്കുള്ള ബാലറ്റ് വെള്ളിയാഴ്ചയ്ക്കകം വിതരണംചെയ്യും. ഡമ്മി ബാലറ്റുകൾ തിരുവനന്തപുരത്തുള്ള കേരള ഫെഡറേഷൻ ഓഫ് ദി ബ്ളൈൻഡ്, സി-ആപ്റ്റ് എന്നീ സ്ഥാപനങ്ങളിലാണ് തയ്യാറാക്കുന്നത്. ഭിന്നശേഷിക്കാർക്കായുള്ള കമ്മിഷണർ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ എന്നിവരുടെ നേതൃത്വത്തിൽ ബാലറ്റ്‌ തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി. മലപ്പുറം വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തിലെ അധ്യാപകരടക്കമുള്ള 35 പേരാണ് കഴിഞ്ഞ 22 മുതൽ ബാലറ്റുകൾ തയ്യാറാക്കിയതും തെറ്റുതിരുത്തലടക്കമുള്ള ജോലികൾ ചെയ്തതും.

കബളിപ്പിച്ചാൽ കർശന നടപടി

കാഴ്ചപരിമിതിയുള്ളവർക്ക് ജനാധിപത്യത്തിൽ സുപ്രധാന പങ്കാണുള്ളത്. അവർക്ക് സ്വതന്ത്രമായി സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള സൗകര്യം ഒരുക്ക

-എസ്.എച്ച്.പഞ്ചാപകേശൻ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!