KSDLIVENEWS

Real news for everyone

നിയമസഭാ തെരഞ്ഞെടുപ്പ്; ഉജ്വല വിജയം നേടും: മുഖ്യമന്ത്രി

SHARE THIS ON

കാസർകോട്‌
സംസ്ഥാനത്താകെ എൽഡിഎഫ്‌ മുന്നേറ്റമാണെന്നും അഞ്ച്‌ വർഷം മുമ്പ്‌ നേടിയതിനേക്കാൾ ഉജ്വല വിജയം നേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലയിലെ വിവിധ തെരഞ്ഞെടുപ്പ്‌ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജനവിഭാഗങ്ങളിലും വലിയ സ്വീകാര്യതയാണ്‌ ലഭിക്കുന്നത്‌. കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ എൽഡിഎഫിനെ അനുകൂലിക്കുന്നു. ജനങ്ങൾ വലിയ പ്രതീക്ഷയിലും ആവേശത്തിലുമാണെന്ന്‌ 13 ജില്ലകളും സന്ദർശിച്ചപ്പോൾ തൊട്ടറിയാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
എന്നാൽ വികസനം ചർച്ച ചെയ്യാൻ പ്രതിപക്ഷവും ചില മാധ്യമങ്ങളും തയ്യാറാവുന്നില്ല. അഞ്ച്‌ വർഷം മുമ്പത്തെ കേരളവുമായി ഇപ്പോഴത്തെ കേരളത്തെ താരതമ്യം ചെയ്യാൻ അവർക്ക്‌ ജാള്യതയുണ്ട്‌. അതിനാൽ വികസനം മറച്ചുവയ്‌ക്കാൻ നോക്കുന്നു. വിവാദങ്ങളുടെ ഉൽപാദകരും വിതരണക്കാരുമായി പ്രതിപക്ഷം മാറി.
കോവിഡ്‌ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ തള്ളിയപ്പോൾ ദുരിതം ലഘൂകരിക്കാൻ സഹായിക്കേണ്ട കേന്ദ്ര സർക്കാർ അതിന്‌ തയ്യാറായില്ല. പകരം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ്‌നടപ്പാക്കാൻ ശ്രമിച്ചത്‌. കോൺഗ്രസ്‌ ബിജെപിക്ക്‌ ഒപ്പം നിന്ന്‌ എൽഡിഎഫിനെയും കേരളത്തിലെ ജനങ്ങളെയും ആക്രമിക്കാനാണ്‌ ശ്രമിച്ചത്‌. ഇടതു വിരോധവും അധികാര ആർത്തിയും കാരണം യുഡിഎഫിന്‌ സ്ഥലജലഭ്രമമായിരുന്നു.എന്തൊക്കെ മുടക്കാൻ കഴിയുമോ അതിനെല്ലാം ശ്രമിച്ചു. സംഘപരിവാരത്തോടൊപ്പം ചേർന്ന്‌ കേരളത്തെ ദ്രോഹിക്കുന്നത്‌ യുഡിഎഫ്‌ തുടരുകയാണ്‌. ഏറ്റവും ഒടുവിലായി അന്നംപോലും മുടക്കാൻ ശ്രമിച്ചു.നുണപ്രചരിപ്പിച്ചാലും അൽപായുസുള്ള വിവാദങ്ങൾ ഉയർത്തിയാലും പ്രതിപക്ഷത്തെ ജനങ്ങൾ വിലയിരുത്തും. തെരഞ്ഞെടുപ്പിൽ മറുപടി നൽകും.
ആഴക്കടൽ ട്രോളിങിലും സ്വർണകള്ളക്കടത്തിലും നുണ പ്രചരിപ്പിച്ചു സർക്കാരിനെ അപകീർത്തിപ്പെടുത്താമെന്നാണ്‌ യുഡിഎഫ്‌ കരുതുന്നത്‌. വിദേശകപ്പലുകളുടെ ആഴക്കടൽ ട്രോളിങ് അനുവദിക്കില്ലഎന്ന്‌ എൽഡിഎഫ്‌ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. വിദേശകപ്പലുകൾക്ക്‌ ട്രോളിങ്ങിന്‌ അനുമതി നൽകേണ്ടത്‌ കേന്ദ്ര സർക്കാരാണ്‌. വിദേശട്രോളിങ്‌ അനുവദിക്കുന്ന നയം നടപ്പാക്കിയത്‌ കോൺഗ്രസ്‌ കേന്ദ്രം ഭരിച്ചപ്പോഴാണ്‌. സ്വർണകടത്തിൽ സർക്കാരിനെതിരെ അന്വേഷണം സംഘം എന്താണ്‌ കണ്ടെത്തിയത്‌. എത്രകാലമായി അന്വേഷണം നടക്കുന്നു. സ്വർണം കൊണ്ടുവന്നത്‌ ആരാണ്‌, ആർക്കാണ്‌ കൊടുത്തത്‌എന്ന്‌ ഇതുവരെ കണ്ടെത്തിയോ. ബിജെപി പ്രധാനി ഉൾപ്പെട്ടപ്പോഴല്ലേ അന്വേഷണം ഗതിമാറിയത്‌. രായ്‌ക്ക്‌ രായമാനം ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത്‌. പിണറായി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!