മാലിന്യ സംസ്കരണ പ്ലാന്റിൽനിന്ന് തീ പടർന്നു ; വനം കത്തി നശിച്ചു

തിരുവനന്തപുരം: കുളത്തുപ്പുഴ മാലിന്യ സംസ്കരണ പ്ലാന്റില്‍നിന്ന് തീ പടര്‍ന്ന് വനം കത്തി നശിച്ചു.കുളത്തൂപ്പുഴ വനം റേഞ്ചിലെ വനമേഖലയില്‍ പ്ലാസ്റ്റിക് മാലിന്യം സൂക്ഷിച്ചിരുന്നതിനോട് ചേര്‍ന്നുള്ള സ്വാഭാവിക വനമാണ് കത്തിയത് .വേനല്‍ കനത്ത് അടിക്കാടുകള്‍ കരിഞ്ഞുണങ്ങിയ വനപ്രദേശമായിരുന്നു .അതിനാല്‍ വേഗത്തില്‍ തീ സമീപപ്രദേശങ്ങളിലേക്ക് പടരുകയും കത്തുകയുമായിരുന്നു.അതേസമയം മാലിന്യ സംസ്കരണ പ്ലാന്റിന് കാവല്ക്കാരനില്ലായിരുന്നു . വനത്തിനുള്ളിലെത്തിയ ആരോ പ്ലാസ്റ്റിക് മാലിന്യത്തിന് തീയിട്ടതില്നിന്നാകാം വനത്തിലേക്ക് തീ പടര്‍ന്നതെന്നാണ് സംശയിക്കുന്നത്.സംഭവത്തില്‍ കുളത്തൂപ്പുഴ വനം റേഞ്ച് ഉദ്യോഗസ്ഥര്‍ കേസെടുത്തിട്ടുണ്ട്.

