ഇരുപത്തിരണ്ടുകാരിയെ ഹോട്ടല്‍ മുറിയില്‍ കൂട്ടബലാത്സംഗം ചെയ്‌തു; 4 നീന്തല്‍ പരിശീലകര്‍ അറസ്റ്റില്‍

ബംഗളൂരു: ഇരുപത്തിരണ്ടുകാരിയായ നഴ്സിനെ കൂട്ടബലാത്സംഗം (Gang Rape) ചെയ്ത കേസില്‍ നാല് നീന്തല്‍ പരിശീലകര്‍ (Swimming Instructors) അറസ്റ്റില്‍.ഡല്‍ഹിയില്‍ നിന്നുള്ള രജത്, ശിവ് റാണ, ദേവ് സരോയ്, യോഗേഷ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയതത്.നീന്തല്‍ പരിശീലനത്തിന്റെ ഭാഗമായാണ് നാല് പേരും ബംഗളൂരുവില്‍ എത്തിയത്. ഇതിനിടെ പ്രതികളിലൊരാളായ രജത് ഒരു ഡേറ്റിംഗ് ആപ്പിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. മാര്‍ച്ച് 24 ന് യുവതിയെ ബംഗളൂരുവിലെ ഒരു ഹോട്ടലിലേക്ക് ഡിന്നറിനായി ക്ഷണിച്ചു. ഭക്ഷണശേഷം യുവതിയെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
മൂന്ന് സുഹൃത്തുക്കളേയും മുറിയിലേക്ക് വിളിച്ചുവരുത്തി. നാല് പേരും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തതായി രക്ഷപ്പെട്ട പെണ്‍കുട്ടി സഞ്ജയ് നഗര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.സുഹൃത്തുക്കളെ വിവരമറിയിച്ചതോടെ അവര്‍ എത്തിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പദ്ധതിയിട്ടപ്പോഴാണ് രജത് പിടിയിലായത്. ബസവനഗുഡി, ചിക്പേട്ട് മേഖലകളില്‍ നിന്നാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്. പ്രതികളാരും ഔദ്യോഗിക നീന്തല്‍ സംഘടനകളിലെ അംഗങ്ങളല്ലെന്നും സ്വകാര്യ സ്വിമ്മിങ് പൂള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നവരാണെന്നും പോലീസ് പറഞ്ഞു.
ഫേസ്ബുക്കില്‍ പരിചയപ്പെട്ട വീട്ടമ്മയെ ഒപ്പം താമസിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്തു; 41കാരന്‍ അറസ്റ്റില്‍
കൊല്ലം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ ഒപ്പം താമസിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ (Arrest). ഇരവിപുരം തെക്കുംഭാഗം കോട്ടൂര്‍ പടിഞ്ഞാറ്റതില്‍ റെയ്മണ്ട് ജോസഫ് (41) ആണ് പിടിയിലായത്. ആലപ്പുഴ സ്വദേശിനിയായ യുവതിയെയാണ് പ്രതി ചൂഷണത്തിനിരയാക്കിയത്. ഇരവിപുരം പൊലീസാണ് (Kerala Police) പ്രതിയെ അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയുമായി റെയ്മണ്ട് ജോസഫ് പ്രണയത്തിലാകുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവതി റെയ്മണ്ടിന്‍റെ ഇരവിപുരത്തുള്ള വീട്ടില്‍ താമസമാക്കി. നിയമപരമായി വിവാഹം കഴിക്കാതെയാണ് റെയ്ണ്ടും യുവതിയും ഇരവിപുരം പനമൂടുള്ള വീട്ടില്‍ രണ്ടര വര്‍ഷമായി താമസിച്ചുവരുന്നത്. ഇതിനിടെ യുവതിയുടെ പക്കല്‍നിന്ന് സ്വര്‍ണവും പണവും പ്രതി തട്ടിയെടുക്കുകയായിരുന്നു. സ്വര്‍ണം ഇയാള്‍ പണയം വെക്കുകയും വില്‍ക്കുകയും ചെയ്തു. ഇതിനുശേഷവും കൂടുതല്‍ പണം ആവശ്യപ്പെട്ട് പ്രതി യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു.
അതിനിടെ മൊബൈലില്‍ ചിത്രീകരിച്ച ഇവരുടെ കിടപ്പറ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ ആദ്യ ഭര്‍ത്താവില്‍നിന്ന് പ്രതി നാലു ലക്ഷം രൂപയും തട്ടിയെടുത്തു. ഇരവിപുരം ഇന്‍സ്പെക്ടര്‍ വി.വി. അനില്‍കുമാറിെന്‍റ നേതൃത്വത്തില്‍ എസ്.ഐമാരായ ജയേഷ്, ആന്‍റണി, ദിനേശ് എ.എസ്.ഐ മഞ്ജുഷ, സുരേഷ്, എസ്.സി.പി.ഒ അജി, സി.പി.ഒ ലതീഷ് മോന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

