KSDLIVENEWS

Real news for everyone

സില്‍വര്‍ലൈന്‍ കല്ലിടല്‍: കരാര്‍ കമ്പനി പിന്‍മാറി; ഒഴിവാക്കിയതെന്ന് കെ റെയില്‍

SHARE THIS ON

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായുള്ള കല്ലിടലിനെതിരെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ കല്ലുകള്‍ സ്ഥാപിക്കുന്നതിനായി കരാര്‍ നല്‍കിയ കമ്ബനി പിന്‍മാറി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍സിറ്റി കണ്‍സള്‍ട്ടിംഗ് എഞ്ചിനിയേഴ്സ് എന്ന സ്ഥാപനമാണ് കെ റെയില്‍ കരാറില്‍ നിന്ന് പിന്മാറിയത്. കല്ലിടലിന് എതിരായി ജനങ്ങളുടെ പ്രതിഷേധം തുടരുന്നതിനാലാണ് കമ്ബനിയുടെ തീരുമാനം. പ്രതിഷേധം തുടര്‍ന്നാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ കല്ലുകള്‍ സ്ഥാപിക്കാനാകില്ല എന്നാണ് കമ്ബനിയുടെ വിലയിരുത്തല്‍.

കോട്ടയം മുതല്‍ എറണാകുളം വരെയും തൃശൂര്‍ മുതല്‍ മലപ്പുറം വരെയുമുള്ള ഭാഗങ്ങളില്‍ കല്ലുകള്‍ സ്ഥാപിക്കുന്നതിനാണ് കെ റെയിലുമായി കമ്ബനി കരാറില്‍ ഏര്‍പ്പെട്ടത്. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു കമ്ബനിയും കെ റെയിലും തമ്മില്‍ ഇത് സംബന്ധിച്ച കാരറില്‍ ഏര്‍പ്പെട്ടത്. ആറ് മാസത്തിനകം കല്ലിടല്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് പലയിടത്തും കല്ലുകള്‍ സ്ഥാപിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്. മിക്കയിടത്തും സഥാപിച്ച കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുതെറിയുകയും ചെയ്തു.

കരാറില്‍ നിന്ന് പിന്‍മാറുന്നു എന്ന് കണിച്ച്‌ നേരത്തെ തന്നെ കമ്ബനി കെ റെയിലിന് കത്ത് നല്‍കിയിരുന്നു. അതേ സമയം കമ്ബനി സ്വയം പിന്‍മാറിയതല്ലെന്നും ഒഴിവാക്കിയതാണെന്നുമാണ് കെ റെയിലിന്റെ വിശദീകരണം. മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ കല്ലിടാനുളള കരാറില്‍ നിന്ന് കമ്ബനിയെ ഒഴിവാക്കുകയായിരുന്നുവെന്ന് കെ റെയില്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!