സ്വർണവിലയിൽ വർധന: പവന്റെ വില 36,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 80 രൂപകൂടി 36,720 രൂപയായി. 4590 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 36,640 രൂപയായിരുന്നു പവന്റെ വില.
ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,900 ഡോളർ നിലവാരത്തിലാണ്. യുഎസിലെ ഉപഭോക്തൃ വില സൂചിക ഉയർന്നതാണ് വിലയിൽ പ്രതിഫലിച്ചത്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വില 0.25ശതമാനം വർധിച്ച് 48,662 രൂപയായി. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി

