KSDLIVENEWS

Real news for everyone

ബെംഗളൂരുവില്‍ നിന്ന് ബൈക്കില്‍ മടങ്ങിയ യുവാക്കള്‍ വഴിയില്‍ ആക്രമിക്കപ്പെട്ടു

SHARE THIS ON

വണ്ടൂര്‍ : ബെംഗളൂരു-മൈസൂരു പാതയില്‍ മലപ്പുറം തിരുവാലി സ്വദേശികളായ രണ്ടു മലയാളി വിദ്യാര്‍ഥികളെ ഒരു സംഘം ക്രൂരമായി മര്‍ദിച്ചതായി പരാതി. ബെംഗളൂരുവില്‍ പ്രൊഡക്ട് ഡിസൈനിങ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവാലി കിഴക്കേവീട്ടില്‍ മാത്യുവിന്റെ മകന്‍ ബരാക് മാത്യു (21), മൈസൂരു ബെന്നിമണ്ഡപത്തെ കോളേജിലെ രണ്ടാംവര്‍ഷ ഫാര്‍മസി വിദ്യാര്‍ഥി തിരുവാലി പത്തിരിയാല്‍ പുത്തന്‍വീട്ടില്‍ രഞ്ജിത്തിന്റെ മകന്‍ ആരോണ്‍ എബിന്‍ രഞ്ജിത്ത് (20) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.


25-ന് വൈകീട്ട് ആറോടെയാണ് സംഭവം. ആരോണിന്റെ സഹോദരിയുടെ നഴ്സിങ് പ്രവേശനവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ കോളേജില്‍നിന്ന് സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ് മാണ്ഡ്യക്കു സമീപം ഇവര്‍ ആക്രമിക്കപ്പെട്ടത്. നിര്‍ത്തിയിട്ട ബൈക്ക് പെട്ടെന്ന് റോഡിനു കുറുകെയിട്ട് രണ്ടുപേര്‍ ഇവരെ സ്‌കൂട്ടറില്‍നിന്ന് വലിച്ചു താഴെയിട്ടു. ഇതേസമയംതന്നെ കുറച്ചുപേര്‍ റോഡിന്റെ പലഭാഗത്തുനിന്നുമെത്തി സംഘംചേര്‍ന്ന് മര്‍ദിച്ചുവെന്ന് ഇവര്‍ പറയുന്നു.

മര്‍ദനം തുടര്‍ന്ന ഇവര്‍ സ്‌കൂട്ടര്‍ ചവിട്ടി നശിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ ഇരുവരും സ്‌കൂട്ടറെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സംഘം പിന്തുടര്‍ന്ന് ആക്രമിച്ചു. സ്‌ക്രൂഡ്രൈവറും ഇരുമ്പുകമ്പിയുമുപയോഗിച്ചുള്ള ആക്രമണത്തില്‍ മുഖത്തും കണ്ണിനും പരിക്കേറ്റു. ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ഇതു വലിച്ചൂരി വലിയ കല്ലെടുത്ത് തലയിലേക്കെറിയാന്‍ പലയാവര്‍ത്തി അക്രമികള്‍ ശ്രമിച്ചതായും ഇവര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!