KSDLIVENEWS

Real news for everyone

ജോ ജോസഫിനെതിരെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തയാള്‍ പിടിയില്‍; ലീഗ് അനുഭാവിയെന്ന് പോലീസ്

SHARE THIS ON

കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിര വ്യാജ അശ്ലീല വീഡിയോ ട്വിറ്ററില്‍ അപ് ലോഡ് ചെയ്തയാള്‍ പിടിയിലായി. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് അബ്ദുള്‍ ലത്തീഫിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ ഇയാളെ തൃക്കാക്കരയില്‍ എത്തിക്കും.


ട്വിറ്ററിലൂടെ അബ്ദുള്‍ ലത്തീഫാണ് വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ മുസ്ലിം ലീഗ് അനുഭാവിയാണെന്നും പോലീസ് പറയുന്നു. എന്നാല്‍ ഔദ്യോഗികമായ ഭാരവാഹിത്വം ഉള്ളതായി പോലീസ് വ്യക്ത വരുത്തിയിട്ടില്ല.

വ്യാജ ട്വിറ്റര്‍ ഐഡി ഉപയോഗിച്ചാണ് ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ട്വിറ്ററര്‍ അധികൃതര്‍ ഇത് സംബന്ധിച്ച് പോലീസിന് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് ട്വിറ്റര്‍ കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി വീഡിയോ പ്രചരിപ്പിച്ച ആളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയത്. ഫെയ്‌സ്ബുക്കിലും ഇയാളാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഫെയ്‌സ്ബുക്ക് അധികൃതരില്‍ നിന്ന് ഇത് സംബന്ധിച്ച വിവരം പോലീസ് തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!